സിൽവർ ലൈൻ വിരുദ്ധ സമരം 1000 ദിനം പിന്നിട്ടു; വി ഡി സതീശൻ ഇന്ന് വൈകീട്ട് 5 ന് കാട്ടില പീടികയിൽ എത്തും
സിൽവർ ലൈൻ വിരുദ്ധ സമരം 1000 ദിനം പിന്നിട്ടു; വി ഡി സതീശൻ ഇന്ന് വൈകീട്ട് 5 ന് കാട്ടില പീടികയിൽ എത്തും
Atholi News6 Jul5 min

സിൽവർ ലൈൻ വിരുദ്ധ സമരം 1000 ദിനം പിന്നിട്ടു; വി ഡി സതീശൻ ഇന്ന് വൈകീട്ട് 5 ന് കാട്ടില പീടികയിൽ എത്തും

കോരപ്പുഴ : കാട്ടിലി പിടിക കേന്ദ്രീകരിച്ച് നടക്കുന്ന സിൽവർ ലൈൻ വിരുദ്ധ സമരം ഇന്ന് 1000 ദിനം പിന്നിടുന്നു. പ്രതിഷേധം സമരത്തിന്റെ

ആയിരം ദിനാചരണം വൈകീട്ട് 5 മണിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. കെ കെ രമ എം എൽ എ,

കെ എം ഷാജി , കൽപ്പറ്റ നാരായണൻ എന്നിവർ സംസാരിക്കും . ഇന്ന് രാവിലെ 11 മണിക്ക് സിൽവർ ലൈൻ വിരുദ്ധ പ്രവർത്തക സമിതി യോഗം ചേർന്ന് ഭാവി പരിപാടികൾ ചർച്ച ചെയ്തു. സംസ്ഥാന ചെയർമാൻ ബാബു രാജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ ടി ടി ഇസ്മയിൽ , കൺവീനർ എസ് രാജീവ് പങ്കെടുത്തു.

ഫറോക്ക് മുതൽ അഴിയൂർ വരെയുള്ള തീരദേശ വാസികൾ പദ്ധതിയോട് എതിർപ്പിലാണ്. കാട്ടില പീടികയിൽ മാത്രം 200 വീട്ടുകാരെ പദ്ധതി പ്രതിസന്ധിയിലാക്കുന്നു. പദ്ധതി പൂർണ്ണമായും ഉപേക്ഷിച്ചതായി സർക്കാർ ഉത്തരവിറക്കും വരെ സമരം തുടരുമെന്ന് കോ- ഓർഡിനേറ്റർ സുമേഷ് കീഴാരി അത്തോളി ന്യൂസിനോട് പറഞ്ഞു..

Tags:

Recent News