പേരാമ്പ്ര പാലേരി സ്കൂളിൽ മഞ്ഞപ്പിത്ത ബാധ; 50 ഓളം വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചു, പ്രതിരോധ പ്രവർത്തനം തുടങ്ങി
പേരാമ്പ്ര : പാലേരി വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളിൽ മഞ്ഞപ്പിത്തം .
50ഓളം കുട്ടികൾക്ക് മഞ്ഞപിത്തം സ്ഥിരീകരിച്ചു. പ്രദേശത്തെ കൂൾബാറുകൾ അടച്ചിടാൻ ചങ്ങരോത്ത് പഞ്ചായത്ത് അധികൃതർ നിർദേശം നൽകി. കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ് . സ്കൂൾ കിണറിലെ വെള്ളത്തിൽ നിന്നല്ല രോഗം പകർന്നതെന്നു പരിശോധനാ ഫലത്തിൽ വ്യക്തമായി.
പിന്നാലെ സ്കൂളിലെ മുഴുവൻ കുട്ടികളെയും പരിശോധിക്കാൻ തീരുമാനിച്ചതായി പഞ്ചായത്ത് ആരോഗ്യ വിഭാഗം അറിയിച്ചു.