ഹോമിയോ മെഡിക്കൽ കോളേജിന് നേരെ അഞ്ജാതർ കല്ലേറിഞ്ഞു :പിന്നിൽ സസ്പെൻഷനിലായ ജീവനക്കാരൻ്റെ സാന്നിധ്യമെന്ന് സംശയം!
ആശങ്ക ഒഴിവാക്കണമെന്ന് വിദ്യാർഥിനികൾ
ആവണി എ എസ്
Exclusive Report :
കോഴിക്കോട് : കാരപറമ്പ്
ഹോമിയോ മെഡിക്കൽ കോളേജിന് നേരെ അഞ്ജാതർ കല്ലേറിഞ്ഞതായി പരാതി . സിവിൽ സ്റ്റേഷൻ റോഡ് ഭാഗത്തെ കോളജ് കെട്ടിടത്തിലെ ജനൽ ചില്ല് കല്ലേറിൽ തകർന്നു.
ബുധനാഴ്ച അർദ്ധ രാത്രിയിലാണ് സംഭവം ഉണ്ടായത്. വ്യാഴാഴ്ച രാവിലെ വിദ്യാർഥികൾ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തി.
പ്രിൻസിപ്പൽ ഡോ സനിൽ കുമാർ ഇന്നലെ വൈകീട്ട് 4 ഓടെ നടക്കാവ് പോലീസിൽ പരാതി നൽകി.
കഴിഞ്ഞ 4 മാസം മുമ്പ് സമാന രീതിയിൽ ജനൽ ചില്ല് തകർത്ത സംഭവം ഉണ്ടായിരുന്നു . കേസ് ഒതുക്കി തീർത്തതാണെന്ന് ആരോപണമുണ്ട്.
ബി എച്ച് എം എസ് , എ ഡി കോഴ്‌സുകളിൽ ഏറെ പെൺകുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കൽക്കത്തയിൽ ഡോക്ടർക്ക് നേരെ ഉണ്ടായ അത്യാഹിതം ഇവിടെ ആവർത്തിക്കുമോ എന്ന ആശങ്കയാണ് വിദ്യാർഥികൾക്കും ജീവനക്കാർക്കും ഉള്ളത്. നിലവിൽ നടന്ന സംഭവത്തിൽ
മയ്ക്ക് മരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് സസ്പെൻഷനിലായ ജീവനക്കാരൻ്റെ സാന്നിധ്യം സംശയിക്കപ്പെടുന്നതായി വിവരമുണ്ട്. കോളജിന് നേരെയുണ്ടായ അക്രമത്തിൽ ആശങ്ക പരിഹരിക്കാൻ കെ എസ് യു കോളജ് യൂണിറ്റ് ആരോഗ്യ മന്ത്രിക്കും വകുപ്പ് മേധാവിക്കും ഇ മെയിൽ വഴി പരാതി അയച്ചു .
സമാധാനത്തോടെ ജോലി ചെയ്യാൻ സാഹചര്യം ഒരുക്കണമെന്ന് എൻ ജി ഒ അസോസിയേഷൻ സിവിൽ സ്റ്റേഷൻ ബ്രാഞ്ച് സെക്രട്ടറി കെ ടി നിഷാന്ത് പറഞ്ഞു.