ഐ ഒ സി ബോധവൽക്കരണ റോഡ് ഷോയും  വിപണ മേളയും തുടങ്ങി .
ഐ ഒ സി ബോധവൽക്കരണ റോഡ് ഷോയും വിപണ മേളയും തുടങ്ങി .
Atholi News26 Aug5 min

ഐ ഒ സി ബോധവൽക്കരണ റോഡ് ഷോയും

വിപണ മേളയും തുടങ്ങി



കോഴിക്കോട് :ഓണാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കോഴിക്കോട് ഇൻഡെയിൻ ഡിവിഷണൽ ഓഫീസിന്റെ സഹകരണത്തോടെ ബോധവൽക്കരണ റോഡ് ഷോ ക്യാമ്പയിനും വിപണ മേളയും തുടങ്ങി.


ഐ ഒ സി യ്ക്ക് മാത്രമായുള്ള അതീവ സുരക്ഷയുള്ള 5 കിലോ , 10 കിലോ കോമ്പോസിറ്റി സിലിണ്ടർ , 5 കിലോ ചോട്ടു സിലിണ്ടർ എന്നിവയെ കുറിച്ച് ബോധവൽക്കരണവും വിപണന മേളയും ലക്ഷ്യമിട്ടാണ് റോഡ് ഷോ സംഘടിപ്പിക്കുന്നത്.


റോഡ് ഷോ ക്യാമ്പയിന്റെ ഭാഗമായി കണക്ഷനെടുത്ത ഉപഭോക്താക്കൾക്ക് ലക്കി ഡ്രോ നടത്തി. വിജയികൾക്ക് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കൊച്ചിൻ സ്റ്റേറ്റ് ഓഫീസ് ഡി ജി എം എൽ പി

ഫുൾസെല്ലെ സമ്മാനങ്ങൾ വിതരണം ചെയ്തു.

അരയിടത്ത് പാലം കെ ടി സി പെട്രോൾ പമ്പിൽ നടന്ന ചടങ്ങിൽ ഡിവിഷണൽ എൽ പി ജി ഹെഡ് അലക്സി ജോസഫ് , സീനിയർ മാനേജർ മൃതു ഭാഷിണി, അസി. മാനേജർ ഹർഷിത് കുമാർ തുടങ്ങിയവർ സംസാരിച്ചു.

ജില്ലയിലെ 25 ഓളം ഡീലർമാരാണ് ക്യാമ്പയിനുമായി സഹകരിക്കുന്നത്.



ഫോട്ടോ:ഇന്ത്യൻ ഓയിൽ കോർപ്പറേഷ. കോമ്പോസിറ്റ് സിലിണ്ടർ ഉപഭോക്താവിന് നൽകി ഡിജി എം എം - എൽ പി ഫുൾ സെല്ലെ ഉദ്ഘാടനം ചെയ്യുന്നു.

Tags:

Recent News