സ്വലാത്ത് മജ്ലിസ്ന്നൂർ വാർഷികവും മത പ്രഭാഷണം സമാപിച്ചു
സ്വലാത്ത് മജ്ലിസ്ന്നൂർ വാർഷികവും മത പ്രഭാഷണം സമാപിച്ചു
Atholi NewsInvalid Date5 min

സ്വലാത്ത് മജ്ലിസ്ന്നൂർ വാർഷികവും മത പ്രഭാഷണം സമാപിച്ചു


അത്തോളി: കൊളക്കാട് നുസ്രത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച മൂന്നു ദിവസങ്ങളിലായി നടന്ന സ്വലാത്ത്,മജ്ലിസ്ന്നൂർ വാർഷികവും മത പ്രഭാഷണവും സമാപിച്ചു. സമാപന സമ്മേളനം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. ബദരീങ്ങളെ ഓർത്തു കൊണ്ട് നമ്മുടെയൊക്കെ വിശ്വാസങ്ങളെ ദൃഢപ്പെടുത്തി മരണം വരെ നിലനിർത്തി ഈമാനോടെ മരിക്കാനുള്ള വഴിയായികൊണ്ടാണ് മഹാനായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ മജ് ലിസുന്നൂർ നമ്മെ ഏൽപ്പിച്ചു പോയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.ബദരീങ്ങളുടെ കാവൽ ഉണ്ടാകണമെങ്കിൽ അവരെ മുറുകെ പിടിച്ച് മദ്ഹുകൾ പുകഴ്ത്തി മജ്ലിസ്ന്നൂർ ചൊല്ലി പേരുകൾ ഉച്ചരിച്ചു കൊണ്ടിരിക്കണം. എങ്കിൽ നമ്മുടെ ഈമാൻ വർദ്ധിപ്പിക്കാൻ എളുപ്പമാണ് ഇതായിരുന്ന സയ്യിദര് സമൂഹത്തിന് സമർപ്പിച്ചതെന്നും വിശ്വാസം നിലനിർത്താൻ ഇത്തരം ആത്മീയ സദസുകൾ ഉപയോഗപ്പെടുത്തണമെന്നും തങ്ങൾ കൂട്ടിച്ചേർത്തു. മഹല്ല് പ്രസിഡന്റ് ഖാദർ എസ്. വില്ല അധ്യക്ഷനായി. മജ്ലിസ്ന്നൂർ ദുആ സദസിന് സയ്യിദ് മുഹമ്മദ് കോയ തങ്ങൾ നേതൃത്വം നൽകി. ഖത്തീബ് അബ്ദുൽ ജബ്ബാർ അൻവരി ഉൽബോധന പ്രഭാഷണം നടത്തി.മഹല്ല് ജനറൽ സെക്രട്ടറി സി.എം ഹൈദരലി സ്വാഗതവും സൈദ് മുഹമ്മദ് മുസ്ല്യാർ നന്ദിയും പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി മുഹമ്മദ് ബാഖവി അൽ ഹൈത്തമി വാവാട്,ഹബീബ് റഹ് മാൻ ഫൈസി കൊളക്കാട് മത പ്രഭാഷണം നടത്തി. മെഡിക്കൽ ക്യാമ്പും ലഹരി വിരുദ്ധ ബോധവൽക്കരണവും നടന്നു.


ചിത്രം:അത്തോളി കൊളക്കാട് നുസ്രത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റി സ്വലാത്ത്,മജ്ലിസ്ന്നൂർ വാർഷികവും മത പ്രഭാഷണവും സമാപന സമ്മേളനം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യുന്നു

Recent News