ഉത്തര കേരളത്തിന്റെ ടൂറിസം വികസനം ലക്ഷ്യം ;മലബാർ ടൂറിസം മീറ്റ്  സെപ്റ്റബർ 22 മുതൽ 24 വരെ
ഉത്തര കേരളത്തിന്റെ ടൂറിസം വികസനം ലക്ഷ്യം ;മലബാർ ടൂറിസം മീറ്റ് സെപ്റ്റബർ 22 മുതൽ 24 വരെ
Atholi News7 Sep5 min

ഉത്തര കേരളത്തിന്റെ ടൂറിസം വികസനം ലക്ഷ്യം ;മലബാർ ടൂറിസം മീറ്റ്  സെപ്റ്റബർ 22 മുതൽ 24 വരെ 




കോഴിക്കോട്:ഉത്തരകേരളത്തിന്റെ ടൂറിസം വികസനം ലക്ഷ്യമിട്ട് മലബാർ ടൂറിസം കൗൺസിൽ , മലബാർ ചേംബർ , കാലിക്കറ്റ് ചേംബർ, മലബാർ ടൂറിസം സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെ  

സെപ്റ്റംബർ 22 മുതൽ 24 വരെ തൊണ്ടയാട് ബൈ പാസ്സിന് സമീപം ഡിമോറ കൺവെൻഷൻ സെന്ററിൽ

മലബാർ മീറ്റ് സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 


ഉത്തര മലബാറിലെ ടൂറിസം മേഖലയിൽ സ്വകാര്യ നിക്ഷേപകർക്ക് അവസരം നൽകുക. സർക്കാർ ടൂറിസം പദ്ധതികളിൽ സ്വകാര്യ നിക്ഷേപകർക്ക് പരിചയപ്പെടാൻ അവസരം നൽകുക. ടൂറിസം മേഖലയിലെ ടൂർ ഓപ്പറേറ്റർമാരുടെ ഐക്യം ഉറപ്പിക്കുക എന്നിവയാണ് മലബാർ മീറ്റ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മുഖ്യ സംഘാടകരായ

മലബാർ ടൂറിസം കൗൺസിൽ പ്രസിഡന്റ് സജീർ പടിക്കൽ പറഞ്ഞു.


മലബാറിലെ സാംസ്കാരിക പാരമ്പര്യങ്ങളും, വൈവിധ്യമാർന്ന പ്രകൃതി സമ്പത്തും അനുഗ്രഹീതമായ കാലാവസ്ഥയും ആതിഥ്യമര്യാദകളും കലാരൂപങ്ങളും, ഭക്ഷണ വൈവിധ്യങ്ങളും ഉൾപ്പെടെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്താനും മലബാർ ടൂറിസം മീറ്റ് ഉപയോഗപ്പെടുത്തുമെന്ന് 

മലബാർ ടൂറിസം കൗൺസിൽ സെക്രട്ടറി രജീഷ് രാഘവൻ പറഞ്ഞു.


ടൂറിസം മേഖലയുടെ അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് ഊർജ്ജം പകരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


ടൂറിസം രംഗത്ത്

സ്വകാര്യ നിക്ഷേപകർക്ക് ആത്മ വിശ്വാസം നൽകും വിധത്തിൽ അന്തർദേശീയ തലത്തിൽ തന്നെ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരും, രാജ്യത്തെ ഏറ്റവും വലിയ ടൂർ ഓപ്പറേറ്റർമാരും മീറ്റിനെത്തും. 


ടൂറിസം രംഗത്ത് ഇന്ത്യയിൽ അടുത്ത 20 വർഷത്തിൽ ഏറ്റവും വലിയ സ്വകാര്യ നിക്ഷേപങ്ങൾ നടക്കുന്നത് മലബാറിലായിരിക്കുമെന്നുംറോഡ് ഗതാഗതം, വിമാനത്താവളം, റെയിൽ , തുറമുഖ മേഖലകളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ക്രമാനുഗതമായ മാറ്റങ്ങൾ കൂടി വരുന്നതോടെ ആയിരകണക്കിന് പുതിയ ജോലി സാധ്യതകളും മലബാറിൽ തന്നെ സാധ്യമാകും 

 മീറ്റ് തൊഴിൽ സാധ്യതകൾ വർദ്ദിപ്പിക്കാൻ ഉപകരിക്കും 


കേരളത്തിന് പുറത്തും അകത്തുമായി 400 ഓളം ടൂർ ഓപ്പറേറ്റർമാർ മീറ്റിൽ അതിഥികളായെത്തും.

മലബാറിലെ ടൂറിസം രംഗത്തെ സംരംഭങ്ങൾ വിശദമായി പരിചയപ്പെടുത്തുന്ന ബൃഹത്തായ പ്രദർശനം മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന മലബാർ ടൂറിസം മീറ്റിന്റെ മുഖ്യ ആകർഷണം .


ജി എസ് ടി, ടൂറിസം ലൈസൻസിംഗ് തുടങ്ങി വിവിധ സെമിനാർ സെഷനുകളും മീറ്റിന്റെ ഭാഗമായി നടക്കും.

മലബാറിലെ വിവിധ ട്രാവൽ ടൂറിസം സംഘടനകളുടെ സഹകരണവും, സംരംഭ കൂട്ടായ്മയുടെയും, വ്യവസായികളുടെയും പിന്തുണയും ഇതിനകം ലഭിച്ചതായും സംഘാടകർ പറഞ്ഞു.


വാർത്താ സമ്മേളനത്തിൽ

മലബാർ ടൂറിസം കൗൺസിൽ പ്രസിഡന്റ് സജീർ പടിക്കൽ ,

കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് റഫി പി ദേവസി,

മലബാർ ടൂറിസം കൗൺസിൽ സെക്രട്ടറി രജീഷ് രാഘവൻ , മലബാർ ടൂറിസം സൊസൈറ്റി എം പി എം മുബഷീർ ,എം കെ ശ്രീജിത്ത്‌ എന്നിവർ പങ്കെടുത്തു.

Tags:

Recent News