ലോകകപ്പ് ഫുട്ബോളിനെ ഹൃദ്യമായി വരവേറ്റ് കോക്കല്ലൂർ സർക്കാർ വിദ്യാലയം
ലോകകപ്പ് ഫുട്ബോളിനെ ഹൃദ്യമായി വരവേറ്റ് കോക്കല്ലൂർ സർക്കാർ വിദ്യാലയം
Atholi News15 Jun5 min

ലോകകപ്പ് ഫുട്ബോളിനെ ഹൃദ്യമായി വരവേറ്റ് കോക്കല്ലൂർ സർക്കാർ വിദ്യാലയം


കോക്കല്ലൂർ : ലോകകപ്പ് ഫുട്ബോളിനെ കോക്കല്ലൂർ സർക്കാർ വിദ്യാലയം ഹൃദ്യമായി വരവേറ്റു. ഒന്നാം ക്ലാസ് മുതൽ പ്ലസ്‌ടു വരെയുള്ള കുട്ടികളും അധ്യാപകരും പി.ടി.എ പ്രതിനിധികളും സ്‌കൂൾ മൈതാനത്ത് ഒത്തുകൂടി. ഇഷ്ടപ്പെട്ട ടീമുകളുടെ ജഴ്‌സികളണിഞ്ഞും പതാകകൾ കൈകളിലേന്തിയും മുഖത്ത് ടീമുകളുടെ ചായങ്ങൾ പൂശിയും ബാൻ്റ് വാദ്യത്തിൻ്റെ അകമ്പടിയോടെയാണ് ലോകകപ്പ് ഫുട്ബോൾ വരവേല്പ് നടന്നത്. മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ ഇതിഹാസ താരങ്ങളുടെയും ഇഷ്ട ടീമുകളിലെ താരങ്ങളുടെയും ചിത്രങ്ങൾ ആലേഖനം ചെയ്ത ബാനർ പ്രകാശനം ചെയതത് ശ്രദ്ധേയമായി. അർജൻ്റീന, ബ്രസീൽ, പോർച്ചുഗൽ, ജർമ്മനി, ഫ്രാൻസ് തുടങ്ങി എല്ലാ ടീമുകളുടെയും താരങ്ങളുടെയും ചിത്രങ്ങൾ ഒരേ ബാനറിൽ തന്നെ ആലേഖനം ചെയ്തത് ഫുട്ബോൾ എന്ന കായിക വിനോദം ലോക സാഹോദര്യത്തിൻ്റെ സന്ദേശമാണ് പകരുന്നത് എന്നതിൻ്റെ സൂചനയായി.

ലോകകപ്പ് ഫുട്ബോൾ തീം സോങ്ങിൻ്റെയും ബാൻ്റിൻ്റെയും പശ്ചാത്തലത്തിൽ കുട്ടികൾ നൃത്തം ചവിട്ടി ആഹ്ലാദം പ്രകടിപ്പിച്ചു. ഫോട്ടോ- വീഡിയോ സെഷനുകളും നടന്നു.

Recent News