
അത്തോളിയിൽ ബോഡി-വർക്ക്ഷോപ്പിൽ കാറിനു തീപിടുത്തം
അത്തോളി:ബോഡി-വർക്ക്ഷോപ്പിൽ കാറിനു തീപിടുത്തം
കൊങ്ങന്നൂർ പ്രൊഫഷണൽ ബോഡി വർക്ക് ഷോപ്പിലെ ഷെഡ്ഡിൽ സർവ്വീസിനായി നിർത്തിയിട്ടിരുന്ന കാറിനാണ് തീപിടിച്ചത്.വർക്ക് 'ഷോപിനകത്തെ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചാണ് അപകടമുണ്ടായത്.ആളപായമില്ല. തിങ്കളാഴ്ച വൈകീട്ട് 6 മണിയോടെയാണ് സംഭവം.
അത്തോളി പോലീസ് സ്ഥലത്തുണ്ട് . കൊയിലാണ്ടി ഫയർഫോഴ്സ് തീയണക്കൽ ശ്രമം തുടരുന്നു ഗോഡൗണിനകത്തെ മറ്റു വാഹനങ്ങൾ മാറ്റിയിട്ടുണ്ട്.