ലഹരി വിരുദ്ധ ദിനത്തിൽ എം ഇ എസ് സ്കൂളിൽ റാലിയും സ്കിറ്റും
അത്തോളി : എം ഇ എസ് അധ്യാപക സമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനമായ നാളെ (ജൂൺ 26 ന് ) രാവിലെ 10 ന് ലഹരിക്കെതിരെ റാലിയും സ്കിറ്റും സംഘടിപ്പിക്കുന്നു.
അധ്യാപകരും വിദ്യാർത്ഥികളും അണിനിരക്കുന്ന റാലി സ്കൂൾ പ്രിൻസിപ്പൽ പി രാധ ഫ്ലാഗ് ചെയ്യും.
തുടർന്ന് സ്കൂൾ അങ്കണത്തിൽ യു പി വിഭാഗം വിദ്യാർത്ഥികളുടെ സ്കിറ്റ് അരങ്ങേറും. ധീരജ് പുതിയ നിരത്ത് സംവിധാനം ചെയ്യുന്ന ബോധവൽക്കരണ സ്കിറ്റിൽ വിദ്യാർത്ഥികളായ
നിഹാരിക ഷാജി,
മുഹമ്മദ് ജസിൽ,
അൻവിൻ രാജേഷ്,
ആയിഷ റിസ,
മുഹമ്മദ് അയ്മൻ,
ഹൈസം തഹാനി,
ആലിയ പി ,
ഖദീജ സി ,
മൊഹ്സിന ,
ഫെനൽ ഫാതിമ എന്നിവരാണ് അവതരണം.
അധ്യാപക സമിതി അംഗങ്ങളായ സബിത ഷൈനീബ്, എൻ ഫെമിന എന്നിവർ നേതൃത്വം നൽകും .
ഫോട്ടോ: എം ഇ എസ് സ്കൂൾ