സിനിമാ മേഖലയിൽ നടക്കുന്നത് ശുദ്ധീകരണം :രമേശ് കാവിൽ
ബാലുശ്ശേരി: മലയാള സിനിമാ മേഖലയിൽ നടക്കുന്നത് മോശം പ്രവണതകളെ ഇല്ലാതാക്കാനുള്ള ചരിത്രപരമായ ശുദ്ധീകരണമാണെന്ന് കവിയും ഗാനരചയിതാവുമായ രമേശ് കാവിൽ പറഞ്ഞു.
സംസ്ഥാന സിനിമാ അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശം നേടിയ സുധി കോഴിക്കോടിനെ
ജനശ്രീ പനങ്ങാട് മണ്ഡലം സഭ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയം, സാംസ്കാരികം, മീഡിയ തുടങ്ങിയ എല്ലാ മറ്റു പൊതുരംഗവും
ഇത്തരം ശുദ്ധീകരണത്തിനും ഓഡിറ്റിങ്ങിനും തയ്യാറാവണമെന്നും രമേശ് പറഞ്ഞു. കാതൽ സിനിമയിൽ സുധിക്കൊപ്പം അഭിനയിക്കുകയും, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗാന്ധി ചെയറിൻ്റെ ചെയർമാനുമായ ആർ.എസ്.പണിക്കർ സുധി കോഴിക്കോടിന് ഉപഹാരം നൽകി. ശൈലേഷ് നിർമ്മല്ലൂർ അധ്യക്ഷത വഹിച്ചു. ജനുശ്രീ സംസ്ഥാന കമ്മിറ്റിയംഗം സുനിൽ കൊളക്കാട്, ബ്ലോക്ക് സെക്രട്ടറി സുജിത് കറ്റോട്, എ എം സുനിൽകുമാർ, സി.കെ.സതീശൻ, കെ സി സുരേഷ്, ഷൈബാഷ് കുമാർ, ശ്രീബ പവിത്രൻ
അഹമ്മദ് റിയാസ് എന്നിവർ പ്രസംഗിച്ചു.