ചൂരൽ മലയിൽ വീട് നിർമ്മാണം ലക്ഷ്യം :ഫുഡ് ഫെസ്റ്റ് നടത്തി കോക്കല്ലൂർ എൻ എസ് എസ് വളണ്ടിയർമാർ
ബാലുശ്ശേരി :ദുരന്തം പെയ്തിറങ്ങിയ വയനാട് ചൂരൽ മലയിൽ വീട് നിർമിച്ച് നൽകാൻ കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിലെ എൻ എസ് എസ് വളണ്ടിയർമാർ രംഗത്ത്. ഇതിന്റെ ആദ്യ പടിയായി സ്കൂളിൽ ഫുഡ് ഫെസ്റ്റ് നടത്തി ധനസമാഹരണത്തിന് തുടക്കമിട്ട് മാതൃകയായി.
വീടുകളിൽ നിന്നും രക്ഷിതാക്കളുടെ സഹായത്തോടെ ഉണ്ടാക്കിയ ഭക്ഷണ സാധനങ്ങൾ വിൽപന നടത്തിയാണ് വീട് നിർമാണത്തിനുളള തുക സമാഹരണത്തിന് തുടക്കം കുറിച്ചത്. ഫുഡ് ഫെസ്റ്റിന്റെ ഉദ്ഘാടനം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എം ശശി നിർവ്വഹിച്ചു. പ്രിൻസിപ്പൽ എൻ എം നിഷ അധ്യക്ഷയായി. പി.ടി. എ പ്രസിഡണ്ട് അജീഷ് ബക്കീത്ത,
സി മുഹമ്മദ് അച്ചിയത്ത് എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ കെ ആർ ലിഷ, വളണ്ടിയർ ലീഡർമാരായ പി അനാമിക, എൻ എസ് അഭിരാമി എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ :ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുന്ന ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തു വൈസ് പ്രസിഡന്റ് ടി എം ശശി.