അത്തോളിയിൽ കൊക്ക വൈദ്യുതി ലൈനിൽ   തട്ടി വീട്ടമ്മയ്ക്ക് ഷോക്കേറ്റു; യുവാവ് രക്ഷകനായി
അത്തോളിയിൽ കൊക്ക വൈദ്യുതി ലൈനിൽ തട്ടി വീട്ടമ്മയ്ക്ക് ഷോക്കേറ്റു; യുവാവ് രക്ഷകനായി
Atholi News5 Jun5 min

അത്തോളിയിൽ കൊക്ക വൈദ്യുതി ലൈനിൽ

തട്ടി വീട്ടമ്മയ്ക്ക് ഷോക്കേറ്റു; യുവാവ് രക്ഷകനായി



First news in Atholi News


സ്വന്തം ലേഖകൻ



അത്തോളി:മുരിങ്ങാക്കൊമ്പ് ഒടിക്കുന്നതിനിടയിൽ കൊക്ക വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് പിടഞ്ഞ വീട്ടമ്മയ്ക്ക്

യുവാവ് രക്ഷകനായി.

ഞായറാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം. കൂമുള്ളി

മപ്പുറത്ത് മീത്തൽ താമസിക്കുന്ന അംഗനവാടി ജീവനക്കാരിയായ ഷീബ , ആഷിഖിൻ്റെ പറമ്പിൽ നിന്നും മുരിങ്ങയില ഒടിക്കുന്നതിനിടയിലാ

ണ് വൈദ്യുതാഘാതമേറ്റത്.


അലകിൽ കെട്ടിയ കമ്പി ഉപയോഗിച്ചായിരുന്നു

അവർ ഇല ഒടിക്കാൻ ശ്രമിച്ചത്. മുരിങ്ങാക്കൊമ്പ് വൈദ്യുതി ലൈനിൽ തട്ടി ഇരുമ്പ് കൊക്കയിലൂടെയാണ് ഷീബയ്ക്ക് ഷോക്കേറ്റത്.ആദ്യം ചെറുതായൊരു വിറയൽ അനുഭവപ്പെട്ടു.

അവർ നിന്ന് പിടയുന്നതായി കണ്ടു.

ഒരു നിമിഷം പോലും പാഴാക്കാതെ ആഷിഖിൻ്റെ സമയോചിതമായ ഇടപെടലിലൂടെ

അവരുടെ ജീവൻ രക്ഷിക്കുകയായിരുന്നു. തൻ്റെ കയ്യിൽ കിട്ടിയ ചെരുപ്പ് കൊണ്ടടിച്ചും പ്ലാസ്റ്റിക് കവർ കൂട്ടിപ്പിടിച്ചുമാണ് വൈദ്യുതി ബന്ധം വേർപ്പെടുത്തിയത്. തുടർന്ന് സി.പി.ആർ കൊടുത്താണ് ഷീബയുടെ ജീവൻ രക്ഷിച്ചത്.

തുടർന്ന് അത്തോളി സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. തെറിച്ചു വീണുണ്ടായ വീഴ്‌ചയിൽ പുറം വേദനയെ തുടർന്ന് കിടപ്പിലാണ് ഷീബ. ആഷിഖ് ദൈവദൂതനെ പോലെ എത്തിയില്ലായിരുന്നുവെങ്കിൽ ജീവിതത്തിലേക്ക് ഉണ്ടാകുമായിരുന്നില്ലെന്ന് ഷീബ ഓർക്കുന്നു.

പറക്കമുറ്റാത്ത തൻ്റെ കുഞ്ഞുങ്ങൾ വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ

അവരും ഈ അപകടത്തിൽപ്പെടുമായിരുന്നു.

ഒരു നിമിഷം പതറി നിന്നെങ്കിൽ ഈ ആഘാതത്തിൽ ഷീബയുടെ അവസ്ഥ യെന്താകുമായിരുന്നു- ഭീതി വിട്ടുമാറാതെ ആഷിഖ് അത്തോളി ന്യൂസിനോട്‌ പറഞ്ഞു.

Recent News