വാക്ക് പാലിച്ച് സംരംഭകരുടെ കൂട്ടായ്മ ', സാമൂഹ്യ ക്ഷേമ സ്ഥാപനങ്ങൾക്ക് ദി ബിസിനസ് ക്ലബിന്റെ കൈത്താങ്ങ്
കോഴിക്കോട് : സാമൂഹ്യ നിതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഉദയം വയോജന കേന്ദ്രത്തിലും, സർക്കാർ വൃദ്ധ സദനത്തിലും
എച്ച് എം ഡി സി ക്കും (പുണ്യ ഭവൻ )
ദി ബിസിനസ് ക്ലബിന്റെ
കൈതാങ്ങ് . മൂന്ന് സ്ഥാപനങ്ങൾക്ക് ആവശ്യമായ മുന്നര ലക്ഷം രൂപയുടെ സാധന സാമഗ്രികളാണ് നൽകിയത്.
ഉദയത്തിൽ നടന്ന ചടങ്ങിൽ
ക്ലബ് പ്രസിഡന്റ്
എ കെ ഷാജിയിൽ നിന്നും ഉദയം സ്പെഷ്യൽ ഓഫീസർ ഡോ.ജി രാകേഷും
ഹോം ഫോർ മെന്റലി ഡിസെബിൽഡ് ചിൽഡ്രൻ സൂപ്രണ്ട് വി ജി ജയകുമാറും ചേർന്ന്
ഏറ്റുവാങ്ങി.
ഓണത്തിന് സദ്യ നൽകാൻ എത്തിയപ്പോൾ അടിസ്ഥാന സൗകര്യങ്ങൾക്ക് പോലും പ്രയാസപ്പെടുന്നത് നേരിൽ കണ്ട് ബോധ്യപ്പെട്ടു. ഈ സാഹചര്യത്തിൽ ക്ലബ് അംഗങ്ങൾ ചേർന്ന് സ്ഥാപനങ്ങൾ ആവശ്യപ്പെട്ട മുഴുവൻ സാധന സാമഗ്രികൾ എത്തിക്കുകയായിരുന്നുവെന്ന് പ്രസിഡന്റ് എ കെ ഷാജി പറഞ്ഞു.
ടി ബി സി ചാരിറ്റി കാബിനറ്റ് ചെയർ ആർ അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു.
ടി ബി സി ചാരിറ്റി ക്യാബിനറ്റ് സെക്രട്ടറി സന്നാഫ് പാലക്കണ്ടി,
എം മുജീബ് റഹ്മാൻ ,
അബ്ദുൽ ജലീൽ ഇടത്തിൽ,ഉദയം പ്രൊജക്റ്റ് കോർഡിനേറ്റർ
പി.സജീർ, ഫിലിപ്പ് വർഗീസ് എന്നിവർ സംസാരിച്ചു.
ഫോട്ടോ :ദി ബിസിനസ് ക്ലബ് കൈത്താങ് പദ്ധതിയുടെ ഭാഗമായി ഉദയത്തിൽ നടന്ന ചടങ്ങിൽ
ക്ലബ് പ്രസിഡന്റ്
എ കെ ഷാജിയിൽ നിന്നും ഉദയം സ്പെഷ്യൽ ഓഫീസർ ഡോ.ജി രാകേഷും
ഹോം ഫോർ മെന്റലി ഡിസെബിൽഡ് ചിൽഡ്രൻ സൂപ്രണ്ട് വി ജി ജയകുമാറും ചേർന്ന് സാധന സാമഗ്രികൾ
ഏറ്റുവാങ്ങുന്നു