
വനിതാ ജീവനക്കാരിയെ ഉപദ്രവിച്ചു ,
വസ്തം മാറി മുങ്ങി ;
സ്വകാര്യ ക്ലിനിക്കിൽ അതിക്രമിച്ച് കയറിയ
പ്രതി പോലീസ് കസ്റ്റഡിയിൽ
അത്തോളി : ഉള്ളിയേരിയിലെ
സ്വകാര്യ ക്ലിനിക്കിൽ അതിക്രമിച്ച് കയറി വനിതാ ജീവനക്കാരിയെ ഉപദ്രവിച്ച കേസിൽ
പ്രതി അത്തോളി പോലീസിൻ്റെ കസ്റ്റഡിയിൽ '
മലപ്പുറം പരപ്പനങ്ങാടി
ചെറുമംഗലം കാഞ്ഞിരകണ്ടി വീട്ടിൽ
കാദറിൻ്റെ മകൻ
മുഹമ്മദ് ജാസിം ( 30 ) നെയാണ് ഇന്ന് അത്തോളി പോലീസ് സ്റ്റേഷൻ ഇൻസ്പക്ടർ കെ പ്രേംകുമാറിൻ്റെ നേതൃത്വത്തിലുളള അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷിബിൽ.പി,
അജീഷ്.കെ.എം,
ഷിജു. എൻ.കെ,
ശരത് ലാൽ.കെ, പ്രവീൺ.കെയു,
ബിജു .കെ.ടി,
സുബീഷ് ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി കുറ്റകൃത്യസമയത്ത് ധരിച്ചിരുന്ന വസ്ത്രം തെളിവ് നശിപ്പിക്കുന്നതിനായി ഉള്ള്യേരി അങ്ങാടിക്കടുത്ത് ഉപേക്ഷിച്ചിരുന്നു,
ഈ വസ്ത്രത്തിൽ നിന്ന് ലഭിച്ച മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കോഴിക്കോട് ടൗണിൽ നിന്നും ഇന്ന് രാവിലെ 6.30 ഓടെ കസ്റ്റഡിലെടുത്തത്.
ഈ കേസിൽ തുടർ നടപടികൾ സ്വീകരിച്ച് വരുന്നതായി അത്തോളി പോലീസ് അറിയിച്ചു.