കോഴിക്കൊടിന്   ഒരു സൗഹൃദ കൂട്ടായ്മ - ' മിഷ് ' ന്റെ  ഉദ്ഘാടനം 28 ന്.
കോഴിക്കൊടിന് ഒരു സൗഹൃദ കൂട്ടായ്മ - ' മിഷ് ' ന്റെ ഉദ്ഘാടനം 28 ന്.
Atholi News24 Jan5 min

കോഴിക്കൊടിന്  ഒരു സൗഹൃദ കൂട്ടായ്മ - ' മിഷ് ' ന്റെ ഉദ്ഘാടനം 28 ന്




കോഴിക്കോട് : നഗരം കേന്ദ്രീകരിച്ച് രൂപീകൃതമായ സാമുദായിക 

സൗഹൃദ കൂട്ടായ്മ മലബാര്‍ ഇനിഷ്യേറ്റീവ് ഫോര്‍ ഹാര്‍മണിയുടെ(മിഷ് )

ഉദ്ഘാടനം ഈ മാസം 28 ന് വൈകീട്ട് 4 ന് തളി കണ്ടംകുളം മുഹമ്മദ് അബ്ദു റഹ്‌മാന്‍ സ്മാരക ജൂബിലി ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.


ഗോവ ഗവര്‍ണര്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള ഉദ്ഘാടനം നിര്‍വ്വഹിക്കും.

 ' മിഷ് ' ചെയര്‍മാന്‍

പി വി ചന്ദ്രന്‍ അധ്യക്ഷത വഹിക്കും. അബ്ദുസ്സമദ് സമദാനി എം പി മുഖ്യ പ്രഭാഷണം നടത്തും.

കോർപ്പറേഷൻ 

മേയര്‍ ഡോ. ബീന ഫിലിപ്പ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഡോക്യൂമെന്ററിറി സ്വിച്ചോണ്‍ കര്‍മ്മം

 ' മിഷ് ' വൈസ് ചെയര്‍മാന്‍

എം പി അഹമ്മദും ലോഗോ പ്രകാശനം കോഴിക്കോട് രൂപത ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലും നിര്‍വ്വഹിക്കും.


ചീഫ്‌ പാട്രൺ സാമൂതിരി കെ സി ഉണ്ണി അനുജൻ രാജയുടെ സന്ദേശം അദ്ദേഹത്തിന്റെ പ്രതിനിധി പി കെ കൃഷണനുണ്ണി രാജ വായിക്കും, 

എം കെ രാഘവന്‍ എം പി ,

എം എല്‍ എമാരായ അഹമ്മദ് ദേവര്‍ കോവില്‍ , തോട്ടത്തില്‍ രവീന്ദ്രന്‍ , ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ,കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ ഉഷാദേവി ടീച്ചര്‍, പി.കെ. നാസര്‍, ശാന്തിഗിരി ആശ്രമം പ്രതിനിധി സ്വാമി വന്ദനരൂപന്‍ ഞ്ജാന തപസ്വി , കോഴിക്കോട് ഖാസി സഫീര്‍ സഖാഫി , മുഹ്യിദ്ദീന്‍ പള്ളി ചീഫ് ഇമാം ഡോ . ഹുസൈന്‍ മടവൂര്‍, ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ ഫസല്‍ ഗഫൂര്‍, എം എസ് എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി ഉണ്ണീന്‍,

എന്‍ എസ് എസ് സെക്രട്ടറി അഡ്വ. അനൂപ് നാരായണന്‍, എസ് എന്‍ ഡി പി സെക്രട്ടറി സുധീഷ് കേശവപുരി , കൈതപ്രം ദാമോദരന്‍ നമ്പൂതിരി, എഫ് ഡി സി എ സെക്രട്ടറി ടി കെ ഹുസൈന്‍, മിഷ് വൈസ് ചെയര്‍മാന്‍ ഡോ. കെ.മൊയ്തു. മിഷ് ട്രഷറര്‍ സി ഇ ചാക്കുണ്ണി, ബോറ കമ്യൂണിറ്റി ഖാസി ഷൈഖ് മുസ്തഫ ബായി വജ്ഹി,റിട്ട:ഐ എ എസ്‌ ടി ഭാസ്കരൻ , അരയ സമാജം പ്രതിനിധി കെ കൃപേഷ്, , ഗുജറാത്തി സമൂഹം പ്രതിനിധി ഹര്‍ഷദ് എം ഷാ തുടങ്ങിയവര്‍ പങ്കെടുക്കും.


' മിഷ് ' ജനറല്‍ സെക്രട്ടറി പി കെ അഹമ്മദ് സ്വാഗതവും കോ-ഓര്‍ഡിനേറ്റര്‍ മുസ്തഫ മുഹമ്മദ് നന്ദിയും പറയും.


നൂറ്റാണ്ടുകളായി മലബാർ മേഖലയിൽ പ്രത്യേകിച്ച് കോഴിക്കോട്‌ നിലനിൽക്കുന്ന

 മത സാമുദായിക സൗഹാർദ്ദവും സാഹോദര്യവും സഹവർത്തിത്വവും, ആദിത്യ മര്യാദയും പരസ്പര സഹകരണവും നിലനിർത്തിക്കൊണ്ട്‌ ഊഷ്‌മളമായ ബന്ധം ഊട്ടിയുറപ്പിക്കാനും സാമൂഹ്യബന്ധം തകർക്കുന്ന എല്ലാ സങ്കുചിത ശ്രമങ്ങൾക്കുമെതിരെ ജനങ്ങളെ ബോധവൽക്കരിക്കാനുമുള്ള ഒരു പൊതുവേദിയാണ് 'മിഷ്‌'.

വിശ്വാസത്തിന്റെ നഗരം എന്ന പ്രത്യേകതകളുള്ള സാമൂതിരിമാരുടെയും കുഞ്ഞാലിമരക്കാർമാരുടെയും പാരമ്പര്യമുള്ള ഈ പ്രദേശത്ത്‌ ഇനിയും കൂടുതൽ ഐക്യവും സാഹോദര്യവും വരും തലമുറകളിലേക്ക്

കൂടി പകർന്നു നൽകുവാനുതകുന്ന പ്രവർത്തനമാണു ഈ കൂട്ടായ്മ ലക്ഷ്യമാക്കുന്നത്‌. യുനസ്കോ അന്താരാഷ്ട്ര സാഹിത്യനഗരമായി നമ്മുടെയീനഗരത്തെ അംഗീകരിച്ച പോലെ സ്നേഹത്തിന്റെ ഒരു മാതൃകാ നഗരമായി അംഗീകാരം കരസ്ഥമാക്കാനുള്ള പരിശ്രമവും ഈ കൂട്ടായ്മയിലൂടെ നടത്തുമെന്ന് സംഘാടകര്‍ പറഞ്ഞു.


ഹോട്ടൽ അളകാപുരിയിൽ നടന്ന

വാര്‍ത്താസമ്മേളനത്തില്‍' മിഷ് ' ചെയര്‍മാന്‍ പി വി ചന്ദ്രന്‍, വൈസ് ചെയര്‍മാന്‍മാരായ

എം പി അഹമ്മദ്, ഡോ.കെ. മൊയ്തു, കോ-ഓര്‍ഡിനേറ്റര്‍ മുസ്തഫ മുഹമ്മദ്, ആര്‍. ജയന്ത് കുമാര്‍, ടാംട്ടണ്‍ ജോഹര്‍,നസീർ ഹുസൈൻ എന്നിവര്‍ പങ്കെടുത്തു.

Tags:

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec