റഫി ഓർമ്മകളിൽ നിറഞ്ഞ് കോഴിക്കോട് ടൗൺ ഹാൾ ',മുഹമ്മദ് റഫി ഗായകൻ മാത്രമല്ല
സംസ്ക്കാരം കൂടിയാണെന്ന്
അബ്ദുൾ സമദ് സമദാനി എം പി.
കോഴിക്കോട് :റഫി സാഹിബ് ഗായകൻ മാത്രമല്ല
സംസ്ക്കാരം കൂടിയാണെന്ന്
അബ്ദുൾ സമദ് സമദാനി എം പി .
ഹമാരെ റഫി സാഹിബ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മുഹമ്മദ് റഫിയുടെ 100 ആം ജന്മദിനാഘോഷത്തിന്റെ ഭാഗമായി റഫി @ 100 മെഗാ ഷോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ദേശീയതയുടെ തേജസാർന്ന പ്രതീകമായ റഫി കാരുണ്യ കേദാരമാണ്.
റഫിയെ ഇഷ്ടപ്പെടുന്നതിൽ മുംബൈക്കാരിൽ മുൻപിൽ കോഴിക്കോട്ടുകാരുണ്ടെന്നും സമദാനി റഫിയുടെ ഗാനം പാടി അദ്ദേഹം കൂട്ടിച്ചേർത്തു .
ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ഹമാരെ റഫി സാഹിബ് ഫൗണ്ടേഷൻ പ്രസിഡന്റ് സി പി ഷഫീഖ് അധ്യക്ഷത വഹിച്ചു.
ജീവകാരുണ്യ പ്രവർത്തകൻ പ്രമുഖ വ്യവസായിയും വടകര ഇരിങ്ങൽ സ്വദേശിയുമായ സി കെ വി യൂസഫിനെ ആദരിച്ചു.
സാമൂഹ്യ- സാസ്കാരിക പ്രവർത്തകരായ സി പി സദക്കത്തുള്ള , ഡോ. കെ മൊയ്തു , ഷമീർ പടവണ്ണ,
ഡോ. എം കുഞ്ഞബ്ദുല്ല, പി വി ഇഷാക്ക് , വി പി സജാദ് , ഡോ. രാജേന്ദ്രനാഥ്,ജനറൽ സെക്രട്ടറി സി പി ഷബീർ, ട്രഷറർ ഫൈസൽ പയ്യനാട്ട്, കോർഡിനേറ്റർ വി പി സജാദ് കാലിക്കറ്റ് എന്നിവർ സംസാരിച്ചു.
ദിൽ കാ സൂനാ സാ എന്ന ഗാനത്തോടെ റഫി ഫെയിം
സജാദ് കാലിക്കറ്റ്
റഫി അറ്റ് 100 സംഗീത വിരുന്നിന് തുടക്കമിട്ടു.
60-70 കളിലെ 28 ഓളം സൂപ്പർ ഹിറ്റ് റഫി ഗാനങ്ങളാൽ ഒരിക്കൽ കൂടി ടൗൺ ഹാളിൽ തിങ്ങി നിറഞ്ഞ സദ്ദസ് ആസ്വദിച്ചു. ഗായകരായ സജാദ് കാലിക്കറ്റ് , ഫൈസൽ പയ്യനാട്ട്, ബച്ചൻ അഷ്റഫ്, ഗണേശ് സാന്ദ്ര, മെഹ്റൂഫ് കാലിക്കറ്റ്,
ജിഷ മഹേഷ്, അനൂന മൻസൂർ, ജാഫർ, യദു നന്ദ, പി എസ് മീനാക്ഷി , ദേവ പ്രിയ എന്നിവർ ഒരുമിച്ച്
ഹംകോ തുംസെ ഹോ ഗെയാ ഹെ പ്യാർ ഗാനം പാടിയാണ് റഫി @ 100 സമാപിച്ചത്.സുശാന്തും സംഘമായിരുന്നു ഓർക്കസ്ട്രേഷൻ .
ഫോട്ടോ : ടൗൺ ഹാളിൽ ഇന്നലെ റഫി @ 100 പരിപാടിയിൽ റഫി ഫെയിം
സജാദ് കാലിക്കറ്റ് ഗാനം ആലപിക്കുന്നു. മുൻ നിരയിൽ അബ്ദു സമദ് സമദാനി എം പി ..