ലഹരി വിൽപ്പനക്കെതിരെ ഡി ഹണ്ട് ;
അത്തോളി സ്റ്റേഷൻ പരിധിയിൽ ഒരാൾ പിടിയിൽ
അത്തോളി : ലഹരി ഇടപാട് നടത്തുവരെ പിടികൂടാൻ സംസ്ഥാന വ്യാപകമായി നടത്തിയ ഡി ഹണ്ടിൽ അത്തോളി സ്റ്റേഷൻ പരിധിയിൽ ഒരാൾ പിടിയിലായി.
ഉള്ള്യേരി പാലോറ അരീപ്പുറത്ത് മുഷ്താഖ് അൻവറിനെയാണ് 65 മില്ലിഗ്രാം എം ഡി എം എ യുമായി പിടിയിലായത്.
മയക്ക് മരുന്ന് വിതരണ സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് സംശയിക്കുന്നതായി അന്വഷണ ഉദ്യോഗസ്ഥർ അത്തോളി ന്യൂസിനോട് പറഞ്ഞു. കൊയിലാണ്ടി സ്റ്റേഷനിൽ ഇയാളുടെ പേരിൽ മറ്റൊരു കേസ് നിലവിലുണ്ട്.
റെയിഡിന് അത്തോളി പോലീസ് ഇൻസ്പക്ടർ ടി എസ് ശ്രീജിത്ത്, എസ് ഐ ആർ രാജീവ് , എ എസ് ഐ മാരായ എം സുരേഷ് കുമാർ , രജിഷ എന്നിവർ നേതൃത്വം നൽകി.
ലഹരി മാഫിയക്കെതിരെ സംസ്ഥാന വ്യാപകമായി കേരള പോലീസ് ഡി ഹണ്ട് ഏർപ്പെടുത്തിയിരുന്നു.
നേരത്തെ ലഹരി കേസിൽ പിടിയിലായവരുടെയും നിലവിൽ കേസിൽ അകപ്പെട്ടവരുടെയും വീടുകളിൽ മിന്നൽ പരിശോധന നടത്തി മയക്ക് മരുന്ന് വിൽപ്പന ഉണ്ടോ എന്ന് കണ്ടെത്തുകയായിരുന്നു ഡി ഹണ്ട് ലക്ഷ്യമിട്ടത്. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ റെയിഡ് നടത്തി സമാനമായ കേസുകൾ രജിസ്റ്റർ ചെയ്തു.