മാലിന്യ മുക്തം നവകേരളം ജനകീയ ക്യമ്പയിൻ: കൊടശ്ശേരി അങ്ങാടി ഹരിത ടൗണായി പ്രഖ്യാപിച്ചു
മാലിന്യ മുക്തം നവകേരളം ജനകീയ ക്യമ്പയിൻ: കൊടശ്ശേരി അങ്ങാടി ഹരിത ടൗണായി പ്രഖ്യാപിച്ചു
Atholi NewsInvalid Date5 min

മാലിന്യ മുക്തം നവകേരളം ജനകീയ ക്യമ്പയിൻ:

കൊടശ്ശേരി അങ്ങാടി ഹരിത ടൗണായി പ്രഖ്യാപിച്ചു 




അത്തോളി: മാലിന്യ മുക്തം നവകേരളം ജനകീയ ക്യമ്പയിൻ രണ്ടാം ഘട്ട കർമ്മ പദ്ധതിയുടെ ഭാഗമായി 

അത്തോളിയിൽ കൊടശ്ശേരി അങ്ങാടി

ഹരിത ടൗൺ ആയി പ്രഖ്യാപിച്ചു.കൊടശ്ശേരി അങ്ങാടിയിൽ നടക്കുന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ പ്രഖ്യാപനം നടത്തി.ആരോഗ്യ - വിദ്യാഭ്യസ സ്ഥിരം സമിതി ചെയർപേഴ്സൺ എ.എം.സരിത അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷൻമാരായ സുനീഷ് നടുവിലയിൽ, വാർഡ് മെമ്പർമാരായ എ.എം.വേലായുധൻ, വാസവൻ പൊയിലിൽ, പി എം രമ , ഹെൽത്ത് ഇൻസ്പെക്ടർ ഫർസത്ത്,ശുചിത്വ മിഷൻ ബ്ലോക്ക് കോർഡിനേറ്റർ ആഷിദ, ആർ കെ രവി, ബാബു 

വയനാടൻകണ്ടി തുടങ്ങിയവർ സന്നിഹിതരായി.

Recent News