എം പിയുടെ  സാഗി പദ്ധതി:  അത്തോളി ജി വി എച്ച് എസിലെ വിദ്യാർത്ഥികൾക്ക്   ഐ ഐ എമ്മി ൻ്റെ പരിശീലനം തുടങ്
എം പിയുടെ സാഗി പദ്ധതി: അത്തോളി ജി വി എച്ച് എസിലെ വിദ്യാർത്ഥികൾക്ക് ഐ ഐ എമ്മി ൻ്റെ പരിശീലനം തുടങ്ങി
Atholi NewsInvalid Date5 min

എം പിയുടെ  സാഗി പദ്ധതി:

അത്തോളി ജി വി എച്ച് എസിലെ വിദ്യാർത്ഥികൾക്ക് 

ഐ ഐ എമ്മി ൻ്റെ പരിശീലനം തുടങ്ങി 




അത്തോളി: എം കെ രാഘവൻ എം പിയുടെ സാഗി പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ പ്രോജക്ടിൽ മൂന്നാം വർഷവും ഐ ഐ എമ്മിൻ്റെ പരിശീലനം ഇന്നലെ തുടങ്ങി. അത്തോളി ജി വി എച്ച് എസ് എസിലെ 14 വിദ്യാർത്ഥികൾ ഇന്നലെ ഐ ഐ എം സന്ദർശിച്ചു. അവർക്കായി അവിടുത്തെ ഫാക്കൽറ്റികൾ പ്രത്യേക അഭിമുഖവും ഇംഗ്ലീഷ് ഭാഷാ പരിശീലനവും നടത്തി. പ്രഫ. ഗ്ലാഡിസ് പരിശീലനങ്ങൾക്ക് നേതൃത്വം നൽകി. സാഗി പഞ്ചായത്ത് വിദ്യാഭ്യാസ വിഭാഗം കൺവീനർ ശാന്തിമാവീട്ടിൽ, വർക്കിങ് ഗ്രൂപ്പ് അംഗം സുനിൽ കൊളക്കാട് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

news image

ഇന്നും നാളയും ഐ ഐ എം ടീം അത്തോളി സ്കൂളിലെത്തി അവിടുത്തെ മുഴുവൻ ഹയർ സെക്കൻ്ററി കുട്ടികൾക്കും സ്പോക്കൺ ഇംഗ്ലീഷ്, കരിയർ ഗൈഡൻസ്, സോഫ്റ്റ് സ്കിൽ എന്നിവയിൽ പരിശീലനം നൽകും. കഴിഞ്ഞ 2 വർഷവും ഇത്തരം പരിശീലനം കുട്ടികൾക്ക് എറെ ഉപകാരപ്രദമായിരുന്നു. ആദ്യ വർഷം ഹയർ സെക്കൻ്ററിയിലും രണ്ടാം വർഷം യുപിയിലുമാണ് പരിശീലനം. കേന്ദ്രസർക്കാർ പദ്ധതിയായ സൻസദ് ആദർശ് ഗ്രാം യോജന പ്രകാരം എം.കെ രാഘവൻ എം.പി. അത്തോളി ഗ്രാമ പഞ്ചായത്തിനെയായിരുന്നു ദത്തെടുത്തത്.

news image


അത്തോളി നിയോ സ്കാൻ ആൻ്റ് ലബോറട്ടറിയിൽ ഇപ്പോൾ ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾ ഏറ്റവും കുറഞ്ഞ ചെലവിൽ ലഭ്യമാണ്.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec