പാലോറമല : കല്ലിൽ വിള്ളൽ കണ്ടെത്തിയ സ്ഥലം വിറ്റ് പോയതെന്ന് മുൻ ഉടമ
അത്തോളി : പാലോറമല യിൽ നാറാത്ത് ഭാഗത്ത് ചെറിയേരി പറമ്പത്ത്
കല്ലിൽ വിള്ളൽ കണ്ടെത്തിയ സ്ഥലം ഉടമ താനല്ലെന്ന് നടുവിലക്കണ്ടി സത്യൻ .
പാലോറ മല സംരക്ഷണ സമിതിയുടെ പരാതി കത്തിൽ സ്ഥലം ഉടമ നടുവിലക്കണ്ടി സത്യൻ എന്നാണ് പരാമർശിച്ചത്.
ഈ സ്ഥലം
മറ്റൊരാൾക്ക് 2021 ൽ മറ്റൊരാൾക്ക് വിൽപ്പന നടത്തിയതാണ്. ഉടമ ആരെന്ന് വ്യക്തമാകാത്ത സാഹചര്യത്തിൽ നേരത്തെയുള്ള ഉടമയുടെ പേര് വെച്ചത് വലിയ പരാതിക്കിടയാക്കി. വാർത്തയിൽ ഉടമയുടെ പേര് പരാമർശിക്കാതെ സംഭവത്തിൻ്റെ ഗൗരവം പുറം ലോകത്ത് എത്തിക്കാനാണ് അത്തോളി ന്യൂസ് ശ്രമിച്ചത്. 2005 ൽ കൂമുള്ളി സ്വദേശിയിൽ നിന്നാണ് ഒമ്പതര ഏക്കർ സ്ഥലമായ
ചെറിയേരി പറമ്പത്ത്
സത്യൻ സ്വന്തമാക്കുന്നത്.
2021 ജൂണിൽ അത് മറ്റൊരാൾക്ക് വിറ്റു . ഇക്കാര്യം അറിയാതെയാണ് സമര സമിതിയുടെ പരാതിയിൽ സത്യൻ്റെ പേര് കടന്ന് വന്നതെന്ന് വ്യക്തമാണ്.
ചെങ്കല്ല് ഖനനത്തോടൊന്നും അനുകൂലിക്കില്ല.വല്ല കൃഷിയോ മറ്റോ ചെയ്യാമെന്നാണ് അവർ പറഞ്ഞത്.മേൽ ഭാഗം നിരപ്പാക്കിയത് എന്തിനാണ് എന്ന് അറിയില്ല.
കല്ലിലെ വിള്ളലിൽ ജനങ്ങൾക്കുള്ള ആശങ്ക അകറ്റണം - സത്യൻ അത്തോളി ന്യൂസി നോട് പറഞ്ഞു.