അത്തോളി എട്ടാം വാർഡ് ഗ്രാമസഭ അവിസ്‌മരണീയമായി ;
പങ്കെടുത്തവർക്കെല്ലാം സ്നേഹോപഹാരം നൽകി വാർഡ് മെമ്പർ
അത്തോളി: ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് ഗ്രാമസഭാ യോഗം അവിസ്മരണിയമാക്കി വാർഡ് മെമ്പറും വാർഡിലെ അംഗങ്ങളും.
വാർഡ് മെമ്പറായി ചുമതലയേറ്റ മുതൽ വാർഡിന്റെ സമഗ്ര വികസനത്തിനു വേണ്ടി പ്രയത്നിച്ച ജനകീയ മെമ്പർ ശാന്തി മാവീട്ടിലിനെ ഗ്രാമ സഭ അനുമോദിച്ചപ്പോൾ പങ്കെടുത്ത വാർഡിലെ അംഗങ്ങൾക്കും ഉപഹാരം സമ്മാനിച്ചാണ് മെമ്പർ തൻ്റെ സ്നേഹം പങ്കുവെച്ചത്.
ജിഎൽപി സ്കൂൾ ഹാളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുനീഷ് നടുവിലയിൽ ഉദ്ഘാടനം ചെയ്തു. ശാന്തി മാവീട്ടിൽ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി ,എൽ.എസ്.എസ്, യു.എസ്.എസ് വിജയികളെ അനുമോദിച്ചു.
വിവിധ മേഖലയിൽ മികവു തെളിയിച്ചവരെയും കുടുംബശ്രീ, തൊഴിലുറപ്പ് ,ആശാവർക്കർ ,അങ്കണവാടി വർക്കർ , ഹരിത കർമ സേന തുടങ്ങിയ അംഗങ്ങളെയും ഉപഹാരം നൽകി ആദരിച്ചു.
ചന്ദ്രിക ദിനപത്രം ലേഖകൻ ബഷീർ കൂനോളിയെ ചടങ്ങിൽ ആദരിച്ചു.ശാന്തിമാവീട്ടിലിന് തൊഴിലുറപ്പു തൊഴിലാളി പ്രതിനിധികൾ ഉപഹാരം നൽകി. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷീബ രാമചന്ദ്രൻ, പഞ്ചായത്ത് അംഗം സന്ദീപ് കുമാർ നാലു പുരക്കൽ, കെ.എം മണി മാസ്റ്റർ, സ്കൂൾ പ്രധാന അധ്യാപിക സിബിത,എ.പി അബ്ദുറഹിമാൻ, ഖാദർ എസ് വില്ല,ഹൈദർ കൊളക്കാട്, എ.പി മുബശിറ, പി.എം ബാലകൃഷ്ണൻ, ബീന കൊല്ലക്കണ്ടി, നിസാർ കൊളക്കാട് ,അഷ്റഫ് ചീടത്തിൽ,ടി.കെ ദിനേശൻ , കരീം ചെങ്ങോട്ട് സംസാരിച്ചു. ഗായിക അഭികാമ്യ ഗാനമാലപിച്ചു. ഗിരീഷ് പാലക്കര സ്വാഗതവും ബിനീഷ് കൊളക്കാട് നന്ദിയും പറഞ്ഞു.
ഫോട്ടോ - 1: അത്തോളി പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ ശാന്തി മാവീട്ടിലിന് തൊഴിലുറപ്പു തൊഴിലാളി പ്രതിനിധികൾ ഉപഹാരം നൽകുന്നു
ഫോട്ടൊ : 2
ചന്ദ്രിക ലേഖകൻ ബഷീർ കാനോളിയെ മെമ്പർ ശാന്തി മാ വീട്ടിൽ ആദരിക്കുന്നു.