കൊയിലാണ്ടിയിൽ വൈദ്യുതി കമ്പിയിലേക്ക് വീണ മരകൊമ്പ് തട്ടി ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണ അന്ത്യം
കൊയിലാണ്ടി: വീടിന് സമീപത്തെ വൈദ്യുതി കമ്പിയിലേക്ക് വീണ മരകൊമ്പ് തട്ടി ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണ അന്ത്യം.കുറുവങ്ങാട് ഹിബ മൻസിൽ ഫാത്തിമയാണ് (62 ) മരിച്ചത്. ഞായറാഴ്ച വൈകിട്ട് 3.20 ഓടെയാണ്
അപകടം നടന്നത്. വീടിന് സമീപത്തെ മരത്തിൻ്റെ കൊമ്പ് വീണ ശബ്ദം കേട്ട് നോക്കുന്നതിടെയാണ് അപായം സംഭവിച്ചത്. മരക്കൊമ്പ് വൈദ്യുതി കമ്പിയും താഴെ വീണു, ഇത് തൊട്ട് പോയതാണ് മരണ കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അബോധവസ്ഥയിലായ ഇവരെ താലൂക്ക് ആശുപത്രിയിൽ കൊയിലാണ്ടി ഫയർ ഫോഴ്സ്
എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.