ടേക്ക് എ ബ്രേക്ക് നാടിന് സമർപ്പിച്ചു  അത്തോളിയിലെ ഹരിത കർമ സേനാംഗങ്ങളുടെ പ്രവർത്തനം മാതൃകാപരമാണെന്ന്
ടേക്ക് എ ബ്രേക്ക് നാടിന് സമർപ്പിച്ചു അത്തോളിയിലെ ഹരിത കർമ സേനാംഗങ്ങളുടെ പ്രവർത്തനം മാതൃകാപരമാണെന്ന് കളക്ടർ
Atholi News2 Apr5 min

ടേക്ക് എ ബ്രേക്ക്

നാടിന് സമർപ്പിച്ചു


അത്തോളിയിലെ ഹരിത കർമ സേനാംഗങ്ങളുടെ പ്രവർത്തനം മാതൃകാപരമാണെന്ന് കളക്ടർ


അത്തോളി :ഗ്രാമ പഞ്ചായത്ത് ഹരിത കർമ സേനാംഗങ്ങളുടെ പ്രവർത്തനം മാതൃകാപരമാണെന്ന് ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിംഗ് ഐഎഎസ്. ഗ്രാമപഞ്ചായത്ത് വേളൂരിൽ പണി പൂർത്തീകരിച്ച ടേക്ക് എ ബ്രേക്ക് എന്ന വഴിയോര വിശ്രമ കേന്ദ്രം  ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ എ എം സരിത, ഷീബ രാമചന്ദ്രൻ, സുനീഷ് നടുവിലയിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു മഠത്തിൽ, വാർഡ് മെമ്പർമാരായ എ എം വേലായുധൻ, അസി. എഞ്ചിനിയർ കെ ഷാജീവ് ശുചിത്വമിഷൻ കോർഡിനേറ്റർ പി ആഷിദ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സുനിൽ കൊളക്കാട്, പി എം ഷാജി, എ പി അബ്ദുൽ റഹ് മാൻ , കെ.പി. ഷാജി, ഹരിദാസൻ കൂമുള്ളി, ടി ഗണേശൻ, ടി കരുണാകരൻ, ഷംസുദീൻ, എ.എം രാജു എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ റിജേഷ് സ്വാഗതവും

സെക്രട്ടറി കെ സുമേഷ് നന്ദിയും പറഞ്ഞു. ശുചിത്വമിഷൻ ഫണ്ട്, ഗ്രാമപഞ്ചായത്ത് ഫണ്ട്, കേന്ദ്രവിഷ്കൃത ഫണ്ട് എന്നിവ ഉപയോഗിച്ചാണ് വിശ്രമ കേന്ദ്രം നിർമ്മിച്ചത്. യാത്രക്കാർക്ക് വാഹനം പാർക്ക് ചെയ്യാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങളാണ് ഇവിടെ ഉള്ളത്. വിശ്രമമുറികൾ, ശുചിമുറി, മുലയൂട്ടൽ മുറി എന്നിവയാണ് ഈ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. വിശ്രമ കേന്ദ്രത്തോട് ചേർന്ന് ലഘു ഭക്ഷണ ശാലയും ഇതോടനുബന്ധിച്ച് ഏർപ്പെടുത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ പറഞ്ഞു.

Recent News