വിഷു കിറ്റും പുടവയും വിതരണം ചെയ്തു
കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി സഫ മക്ക മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വിഷു കിറ്റും, പുടവ വിതരണം എം.ഇ.എസ് സംസ്ഥാന കമ്മിറ്റി അംഗവും മുൻ ജില്ലാ പ്രസിഡന്റുമായ പി.കെ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ചെറുകുളത്തു നടന്ന ചടങ്ങിൽ റിലീഫ് കമ്മിറ്റി ചെയർമാൻ പി.കെ മജീദ് അധ്യക്ഷനായി. മാധ്യമ പ്രവർത്തകൻ ഷാജഹാൻ ഫറോക്കിനെ പി.കെ അബ്ദുൽ ലത്തീഫ് ഉപഹാരം നൽകി ആദരിച്ചു. റിലീഫ് കമ്മിറ്റി കൺവീനർ എ.കെ ജാബിർ കക്കോടി സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ഗോപാലൻ മക്കടോൽ, ഷാഹുൽ ഹമീദ് ആലപ്പുഴ, കെ.രാജീവ്,വൈ.അക്ബർ, നടി വർഷ , എം.ബാബു, എൻ.കെ സജി, റീജ കക്കോടി, കെ.സാജിദ് സംസാരിച്ചു.