അത്തോളി എക്സ്സർവീസ്മെൻ വെൽഫയർ സൊസൈറ്റി
കുടുംബ സംഗമം
അത്തോളി : ഗ്രാമ പഞ്ചായത്തിലെ വിമുക്ത ഭട കൂട്ടായ്മയായ അത്തോളി എക്സ് സർവീസ്‌മെൻ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. അത്തോളി ലെക്സ്‌മോർ കൺവൻഷൻ സെൻ്ററിൽ നടന്ന സംഗമം
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ ഉൽഘാടനം ചെയ്തു.
പ്രസിഡൻ്റ് ഭാസ്കരൻ നായർ അദ്ധ്യക്ഷത വഹിച്ചു.
മലബാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പി. വി. നാരായണൻ അനുമോദന പ്രസംഗം നടത്തി. സ്ഥിരം സമിതി അധ്യക്ഷ ഷീബ രാമചന്ദ്രൻ, ഹോണററി ക്യാപ്റ്റൻ മാധവൻ നായർ, എക്സ് എയർഫോഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം സൗമിനി കെ ദാസ് എന്നിവർ സംസാരിച്ചു.
സൊസൈറ്റി സെക്രട്ടറി പി പി അനിൽ കുമാർ സ്വാഗതവും
ട്രഷറർ പി.വി. ചന്ദ്രൻ നന്ദിയും പറഞ്ഞു.
സൊസൈറ്റിയുടെ അംഗങ്ങളും അവരുടെ ആശ്രിതരും വിവിധ കലാപരിപാടികൾ
അവതരിപ്പിച്ചു.