ലയൺസ് ക്ലബ് കൃത്രിമ കൈ - കാൽ നിർമ്മാണ വിതരണ മെഗാ ക്യാമ്പ് തുടങ്ങി
ലയൺസ് ക്ലബ് കൃത്രിമ കൈ - കാൽ നിർമ്മാണ വിതരണ മെഗാ ക്യാമ്പ് തുടങ്ങി
Atholi News12 Nov5 min

ലയൺസ് ക്ലബ് കൃത്രിമ കൈ - കാൽ നിർമ്മാണ വിതരണ മെഗാ ക്യാമ്പ് തുടങ്ങി


കോഴിക്കോട് :കോമ്പോസിറ്റ് റീജണൽ സെന്ററും ലയൺസ് ക്ലബ് 318 ഇ യും സംയുക്തമായി ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ കൈ - കാൽ നിർമ്മാണ വിതരണ 

മെഗാ ക്യാമ്പിന് തുടക്കമിട്ടു.


ചേവായൂർ സി ആർ സി യിൽ നടന്ന ചടങ്ങ് ലയൺസ് ഡിസ്ടിക്റ്റ് ഗവർണർ ടി കെ രജീഷ് ഉദ്ഘാടനം ചെയ്തു.


പ്രോഗ്രാം ചെയർമാൻ സുബൈർ കൊളക്കാടൻ അധ്യക്ഷത വഹിച്ചു.

news image

സി ആർ സി ഡയറക്ടർ റോഷൻ ബിജിലി ,ലയൺസ് ഡിസ്ട്രിക്ട് വൈസ് ഗവർണർമാരായ കെ വി രാമചന്ദ്രൻ , രവി ഗുപ്ത, ഐപ്പ് തോമസ് , ശ്രീനിവാസ പൈ, രഗീഷ് കരുണൻ , അക്ഷയ് കുമാർ , മുരളീകൃഷ്ണൻ എന്നിവർ സംസാരിച്ചു.


വിശോഭ് പനങ്ങാട്ട് സ്വാഗതവും നിസാം പള്ളിയിൽ നന്ദിയും പറഞ്ഞു. 


പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ അപേക്ഷിച്ച

500 ഓളം പേരുടെ കൈ - കാൽ

അളവെടുക്കൽ നടത്തി.


കൈ -കാൽ നഷ്ടപ്പെട്ടവർക്കും പോളിയോ , മറ്റ് തളർച്ച വന്നവർക്കുമായി  സൗജന്യമായി കൃത്രിമ അവയവങ്ങൾ

 ഈ മാസം അവസാനത്തോടെ

ക്യാമ്പിലൂടെ വിതരണം ചെയ്യുമെന്ന് പ്രോഗ്രാം ചെയർമാൻ സുബൈർ കൊളക്കാടൻ അറിയിച്ചു.


ഫോട്ടോ :ലയൺസ് ക്ലബ്

കൃത്രിമ കൈ - കാൽ നിർമ്മാണ വിതരണ 

മെഗാ ക്യാമ്പ്

ചേവായൂർ സി ആർ സി യിൽ ലയൺസ് ഡിസ്ടിക്റ്റ് ഗവർണർ

ടി കെ രജീഷ് ഉദ്ഘാടനം ചെയ്യുന്നു

Tags:

Recent News