അത്തോളിയിൽ ഡിജി കേരളം പദ്ധതി തുടങ്ങി. ലക്ഷ്യം ഡിജിറ്റൽ സാക്ഷരത
അത്തോളി :സംസ്ഥാന സർക്കാരിന്റെ നൂതന പദ്ധതിയായ ഡിജി കേരളം -സമ്പൂർണ ഡിജിറ്റൽ സാക്ഷരത യഞജം പരിപാടികൾ അത്തോളി പഞ്ചായത്തിൽ തുടങ്ങി ഗ്രാമപഞ്ചായത്ത് ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാല കമ്മ്യൂണിറ്റിഹാളിൽ നടന്ന ഡിജിറ്റൽ സാക്ഷരതാ സംഗമം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. കെ റിജേഷ് അധ്യക്ഷത വഹിച്ചു.
ഡിജി കേരളം പഞ്ചായത്ത് കോർഡിനേറ്റർ അഞ്ജിത പദ്ധതി വിശദീകരണം നടത്തി. 14 വയസു മുതൽ പ്രായ ഭേദമന്യേ ഏവരെയും വിവിധ ഡിജിറ്റൽ സാക്ഷരത പഠിപ്പിക്കുന്ന പ്രത്യേക പദ്ധതിയാണിത്. സ്ഥിരം സമിതി അധ്യക്ഷന്മാരാ യ എ എം സരിത, ഷീബ രാമചന്ദ്രൻ, സുനീഷ് നടുവിലയിൽ ,.മെമ്പർ വേലായുധൻ സംസാരിച്ചു.
പഞ്ചായത്ത് അസി സെക്രട്ടറി മിനി എ പി സ്വാഗതവും
സാക്ഷരത പ്രേരക് അനിത നന്ദിയും പറഞ്ഞു.
പ്രസിഡണ്ട് ബിന്ദു രാജൻ ക്ലാസ്സിൽ പങ്കെടുക്കാൻ എഴുതിയ വനിതയ്ക്ക്
മൊബൈൽ ആപ്പ് പരിചയപ്പെടുത്തിയാണ് ഉദ്ഘാടനം ചെയ്തത്.
കൂടുതൽ ട്രൈനേഴ്സിനെ ഗ്രൂപ്പ് ലിങ്കിൽ ചേർത്തതിന് ഏഴാം വാർഡ് സി ഡി എസ് മെമ്പർ വിജില സന്തോഷിന് പ്രോത്സാഹന സമ്മാനവും നൽകി.