അത്തോളി തോരായി മഹാവിഷ്ണുക്ഷേത്രത്തിൽ ഭാഗവത   സപ്താഹയജ്ഞം ;സെപ്റ്റംബർ 16 മുതൽ  23 വരെ
അത്തോളി തോരായി മഹാവിഷ്ണുക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം ;സെപ്റ്റംബർ 16 മുതൽ 23 വരെ
Atholi News8 Jul5 min

അത്തോളി തോരായി മഹാവിഷ്ണുക്ഷേത്രത്തിൽ ഭാഗവത   സപ്താഹയജ്ഞം ;സെപ്റ്റംബർ 16 മുതൽ 23 വരെ





അത്തോളി : ചരിത്ര പ്രസിദ്ധമായ തോരായി മഹാവിഷ്ണുക്ഷേത്രത്തിൽ ഭാഗവത    സപ്താഹയജ്ഞം ഒരുങ്ങുന്നു.


സംപ്തംബർ 16 മുതൽ 23 വരെ ക്ഷേത്ര സിന്നിധിയിൽ വച്ചാണ് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നടക്കുക. സപ്താഹത്തിൻ്റ വിജയത്തിന്നായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ച് പ്രവർത്തനത്തിന് തുടക്കമായി.

ഭാഗവതാചാര്യൻ ബ്രഹ്മശ്രീ. പഴേടം വാസുദേവൻ നമ്പൂതിരി യജ്ഞത്തിന്റെ ആചാര്യ സ്ഥാനം വഹിക്കും.

news image പ്രഗൽഭ പണ്ഡിതനായ ഇദ്ദേഹം 

ഈ മഹദ് ഗ്രന്ഥത്തെ പ്രഭാഷണങ്ങളിലൂടെ നമുക്ക് പകർന്ന് നൽകുമെന്ന് ക്ഷേത്രം പ്രസിഡൻ്റ് സി.പി ബാലൻ പറഞ്ഞു. ലോകക്ഷേമാർത്ഥം നടത്തപ്പെടുന്ന അതിമഹത്തായ ഈ മഹായജ്ഞത്തിൽ എല്ലാ ഭക്ത ജനങ്ങളുടെയും സാന്നിദ്ധ്യവും സഹകരണവും ഉണ്ടാവണമെന്നും ക്ഷേത്രക്കമ്മറ്റി ഭാരവാഹികൾ അഭ്യർഥിച്ചു. കൂടാതെ പതിവ് പോലെ ഈ വർഷവും ആഗസ്റ്റ് 4ന് പുലർച്ചെ 4 മണി മുതൽ ക്ഷേത്രക്കടവിൽ കർക്കിടകവാവുബലി കർമ്മത്തിനുള്ള സൗകര്യം ഒരുക്കുമെന്നും മഹാദേവ സ്മരണകളോടെ ഭാരവാഹികൾ അറിയിച്ചു.

news image

Recent News