അത്തോളി ആനപ്പാറയിൽ
തുലാമാസ വാവുബലി തർപ്പണം നവംബർ 1 ന്
അത്തോളി : കൊങ്ങന്നൂർ ആനപ്പാറ കടവിൽ ആനപ്പാറ ബലി തർപ്പണ സമിതിയുടെ നേതൃത്വത്തിൽ തുലാമാസ വാവുബലി തർപ്പണം നവംബർ 1 ന് നടക്കും.
ആനപ്പാറ പാതാറിൽ പുലർച്ചെ 5 മുതൽ 7.30 വരെയാണ് ചടങ്ങ്.കർമ്മി നിജീഷ് കുനിയലിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന തർപ്പണ ചടങ്ങിൽ പങ്കെടുക്കാൻ മുൻകൂട്ടി അറിയിക്കണമെന്ന് സമിതി സെക്രട്ടറി പി കെ ജയേഷ് ചന്ദ്രനും പ്രസിഡണ്ട് കെ കെ ദയാനന്ദനും അറിയിച്ചു ഫോൺ : 9895605534, 9496439549 ൽ വിളിക്കാവുന്നതാണ്.