കർഷക ദിനത്തിൽ കർഷകരെ ആദരിച്ചു,'
കൃഷിയിടവും ഒരുക്കി
അത്തോളി: കർഷക ദിനത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്ത് കൃഷിയിടം ഉദ്ഘാടനവും കർഷകരെ ആദരിക്കലും നടത്തി. കൊളക്കാട് മിൽമ സൊസൈറ്റിക്ക് സമീപമുള്ള സ്ഥലത്താണ് കൃഷിയിടം ഒരുക്കിയത്. ഇവിടെ സംഘകൃഷി നടക്കും. കർഷക ദിനാചരണത്തിന്റെ ഭാഗമായിപഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിലെ മികച്ച കർഷകരെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ. റിജേഷ് അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീബ രാമചന്ദ്രൻ,ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എ എം സരിത, ക്ഷേമ കാര്യ സമിതി അധ്യക്ഷൻ സുനീഷ് നടുവിലയിൽ, കൃഷി ഓഫീസർ സുവർണ്ണ ശ്യാം, മെമ്പർ പി.ഫൗസിയ വിവിധ പാടശേഖര സമിതിയുടേയും രാഷ്ട്രീയ പാർട്ടികളുടേയും പ്രതിനിധികളും പങ്കെടുത്തു.