അന്നശ്ശേരി ഗവ. എൽ.പി. സ്കൂളിൽ  കർഷക ദിനാചരണം: പ്രതിഭകളെ ആദരിച്ചു
അന്നശ്ശേരി ഗവ. എൽ.പി. സ്കൂളിൽ കർഷക ദിനാചരണം: പ്രതിഭകളെ ആദരിച്ചു
Atholi News19 Aug5 min

അന്നശ്ശേരി ഗവ. എൽ.പി. സ്കൂളിൽ

കർഷക ദിനാചരണം: പ്രതിഭകളെ ആദരിച്ചു 



തലക്കുളത്തൂർ :

അന്നശ്ശേരി ഗവ. എൽ.പി. സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ കർഷകദിനത്തോടനുബന്ധിച്ച് കൃഷിയും സാംസ്കാരിക സമ്പത്തും പ്രോൽസാഹിപ്പിക്കുന്നവൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.

പ്രദേശത്തെ മികച്ച കർഷകരെയും വിദ്യാലയത്തിലെ സാഹിത്യപ്രതിഭകളെയും വിദ്യാർത്ഥികൾക്ക് പുതിയ ദിശാബോധം നൽകിയ അദ്ധ്യാപികയേയും ആദരിച്ചു കൊണ്ടാണ് പരിപാടികൾക്ക് തുടക്കമിട്ടത്. 

തലക്കളത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി. പ്രമീള ഉദ്ഘാടനം നിർവ്വഹിച്ചു.

വാർഡ് മെമ്പർ റസിയ തട്ടാരിയിൽ അധ്യക്ഷത വഹിച്ചു. .ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടറും പ്രമുഖ എഴുത്തുകാരനുമായ പി.അനിൽ മുഖ്യാതിഥിയായി.

മൂല്യാധിഷ്ഠിത വിദ്യാഭ്യാസം ഉറപ്പുവരുത്താനായി വിദ്യാർത്ഥികൾക്ക് പ്രത്യേകം ക്ലാസുകളെടുക്കുന്ന ബിലാത്തിക്കുളം ഗവ. യു.പി. സ്കൂൾ അദ്ധ്യാപിക എം.ടി.ദീപ ,

പ്രദേശത്തെ കർഷകരായ

ഒ.എം. നിഷിന്ത് .

പി.എം. സുഗേഷ് സ്‌കൂളിലെ കുട്ടികർഷകരായ എം.നിതാര.

ആൽമിയ ഓ.എം. എന്നിവർക്കുള്ള ഉപഹാരം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി. പ്രമീള സമ്മാനിച്ചു.

news image

വിദ്യാലയത്തിലെ സാഹിത്യപ്രതിഭകളായ മുഹമ്മദ് അസിം .

റിസ ഫാത്തിമ.

ഫാത്തിമ മിൻഹ. നിതാര എസ്. എന്നിവർക്കുള്ള ഉപഹാരം പി. അനിൽ സമ്മാനിച്ചു.

സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ ചടങ്ങിൽ വെച്ച് എം.ടി. ദീപ സ്കൂൾ പാർലമെൻ്റ് പ്രതിനിധികൾക്ക് കൈമാറി.

സ്കൂളിലെ പ്രധാനാദ്ധ്യാപകൻ വി.എം.ശിവാനന്ദൻ മാസ്റ്ററുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി. പി.ടി.എ. പ്രസിഡൻ്റ് പി.എം. സുഗേഷ് സ്പെഷ്യൽ എഡ്യൂക്കേറ്റർ ദിലേഷ്. അദ്ധ്യാപികമാരായ നിഷ. സ്മിത തുടങ്ങിയവർ സംസാരിച്ചു.

news image

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec