തോരായി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ
ശ്രീമദ് ഭാഗവത സപ്താഹം സെപ്റ്റംബർ 16 ന്
തുടങ്ങും
അത്തോളി:തോരായി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ
ശ്രീമദ് ഭാഗവത സപ്താഹം
സെപ്റ്റംബർ 16 ന്
തുടങ്ങും.
രാവിലെ 10 മണിക്ക് ആരംഭിക്കുന്ന കലവറ നിറയ്ക്കൽ ചടങ്ങ് ക്ഷേത്രം രക്ഷാധികാരികളുടെ സാന്നിദ്ധ്യത്തിൽ തെക്കയിൽ ഗംഗാധരൻ നായർ ഉദ്ഘാടനം ചെയ്യും. 4:30 ന് നടക്കുന്ന ആദ്ധ്യാത്മിക സമ്മേളനം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ നിർവ്വഹിക്കും.
ചടങ്ങിൽ എം എം സി ഹോസ്പിറ്റൽ അനിൽകുമാർ
വള്ളിൽ മുഖ്യതിഥിയാകും
സുധി കോഴിക്കോട് ( സിനി ആർട്ടിസ്റ്റ് ) പങ്കെടുക്കും.
വൈകു: 5:30 ന് ക്ഷേത്രo തന്ത്രി ബ്രഹ്മശ്രീ
പുതുശ്ശേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടക്കുന്ന
ദീപ പ്രോജ്ജ്വലനത്തോടെ എഴ് ദിനത്തെ യജ്ഞത്തിന് തുടക്കമാവും.
വ്യക്തിത്വ വികാസത്തിനും സാമൂഹികനന്മകളെ പ്രോജ്ജ്വലിപ്പിക്കുന്നതിനുള്ള ഒരു ഒറ്റമൂലിയാണ് ശ്രീമദ് ഭാഗവത പാരായണവും ശ്രവണവും.എല്ലാ ജീവരാശികൾക്കും മാർഗ്ഗ നിർദേശം നൽകുന്ന "മഹാമൃത്യുജ്ഞയ മന്ത്രം"
സപ്തദിനവും ആചരണത്തിന്നായി മുഴുവൻ ഭക്തജനങ്ങളെയും ക്ഷേത്രസന്നിധിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ക്ഷേത്രം - സപ്താഹക്കമ്മറ്റി ഭാരവാഹികൾ അറിയിച്ചു. 23 ന് സമാപനം