പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് വി കണാരനെ അനുസ്മരിച്ച് നാടും കുടുംബാംഗങ്ങളും; വായാന സംസ്ക്കാരത്തെ മുൻ നിരയിൽ എത്തിച്ച
മാതൃകാ വ്യക്തിത്വമെന്ന് ദിനേശൻ പനങ്ങാട്
അത്തോളി : വി കണാരൻ കൊങ്ങന്നൂർ പ്രദേശത്ത്കാരുടെ വായാന സംസ്ക്കാരത്തെ
മുൻ നിരയിൽ എത്തിച്ച മാതൃകാ വ്യക്തിത്വമെന്ന്
ആർ ജെ ഡി ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ട് ദിനേശൻ പനങ്ങാട് പറഞ്ഞു.
അത്തോളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും സാംസ്കാരിക വ്യക്തിത്വവുമായ
വി കാണാരൻ്റെ 13 ആം മത് ചരമവാർഷികാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ദിനേശൻ പനങ്ങാട്.
നാടിന്റെ വികസനത്തിനായി എക്കാലവും മുൻ നിരയിൽ ഉണ്ടായിരുന്നു. മുഹമ്മദ് അബ്ദുർറഹ്മാൻ വായനശാല കെട്ടിപ്പെടുത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചതും അദ്ദേഹം അനുസ്മരിച്ചു.
കൊങ്ങന്നൂർ അബ്ദു റഹ്മാൻ സ്മാരക വായനശാലയും കുടുംബാംഗങ്ങളും സംയുക്തമായി വെളുത്തേടത്ത് വീട്ടിൽ നടത്തിയ അനുസ്മരണ ചടങ്ങിൽ വായനശാല പ്രസിഡണ്ട് കെ ശശികുമാർ അധ്യക്ഷത വഹിച്ചു.
ആർ കെ രവീന്ദ്രൻ മുഖ്യ പ്രഭാഷണവും
എം ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണവും നടത്തി. എൻ നാരായണൻ കിടാവ് ,കെ ടി ബാബു , വി കെ വസന്ത കുമാർ, ടി കെ കരുണാകരൻ, എൻ ടി മനോജ് , എൻ പ്രദീപൻ , രവീന്ദ്രൻ മാസ്റ്റർ, അജീഷ് അത്തോളി, പി ജെ
സിജി, ഇ സുരേന്ദ്രൻ, രാധാകൃഷ്ണൻ, അശോകൻ നടുവണ്ണൂർ എന്നിവർ അനുസ്മരിച്ച് സംസാരിച്ചു.
കെ എം എസ് കുറുപ്പ് സ്വാഗതവും വി ജയലാൽ നന്ദിയും പറഞ്ഞു.