അത്തോളി കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക ഡോക്ടറെ  നിയമിക്കാൻ അനുമതി    നടപടി അത്തോളി ന്യൂസ് വാർത
അത്തോളി കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക ഡോക്ടറെ നിയമിക്കാൻ അനുമതി നടപടി അത്തോളി ന്യൂസ് വാർത്തയെ തുടർന്ന് !
Atholi News17 May5 min

അത്തോളി കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക ഡോക്ടറെ നിയമിക്കാൻ അനുമതി


നടപടി അത്തോളി ന്യൂസ് വാർത്തയെ തുടർന്ന് !



Big impact

സ്വന്തം ലേഖകൻ



അത്തോളി:തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുമ്പോൾ താൽക്കാലിക നിയമനങ്ങൾക്ക് വിലക്കുള്ളതിനാൽ

അത്തോളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉച്ചക്ക് ശേഷം ഡോക്ടറില്ലാതെ ജനം വലയുന്നതായി

അത്തോളി ന്യൂസ് വാർത്ത നൽകിയിരുന്നു.

ഇതേ തുടർന്ന് വിഷയത്തിൽ പഞ്ചായത്ത് ജോ. ഡയറക്ടർ ഇടപെട്ട് നിയമനാനുമതി നൽകുകയായിരുന്നു. news image


ഇതിൻ്റെ അടിസ്ഥാനത്തിൽ താൽക്കാലിക ഡോക്ടറെ ഉടൻ നിയമിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ അത്തോളി ന്യൂസിനോട് പറഞ്ഞു.


news image


തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പിൻവലിച്ച ശേഷം എംപ്ലോയ്മെൻ്റ് വഴിയുള്ള നിയമനം നടത്തുമെന്നും അവർ പറഞ്ഞു. ആർദ്രം പദ്ധതിയിൽ നേരത്തെയുണ്ടായിരുന്ന ഡോക്ടർ കരാർ അവസാനിപ്പിച്ച് ഉപരിപഠനത്തിന് പോയതോടെയാണ് കുടുംബാരോഗ്യകേന്ദ്രത്തിൽ ഉച്ചക്ക് ശേഷം ഡോക്ടറില്ലാതായത്. ഇത് ഒരു പാട് രോഗികളെ വലച്ചിരുന്നു. പതിവായി നൂറോളം രോഗികൾ ഇവിടെ ഉച്ചക്ക് ഡോക്ടറെ തേടിയെത്താറുണ്ട്. ഉച്ചവരെ ഇവിടെ രണ്ട് ഡോക്ടർമാർ സേവനമനുഷ്ഠിക്കുന്നുണ്ട്. ഉച്ചക്ക് ശേഷമുള്ള

താൽക്കാലിക ഡോക്ടറുടെ സേവനം ഉറപ്പ് വരുത്താനുള്ള ശ്രമം ഇന്ന് തുടങ്ങും.


Recent News