പ്ലാസ്റ്റിക്ക് നിർമ്മാതാക്കൾ ലോക പരിസ്ഥിതി ദിനം ആചരിച്ചു
കോഴിക്കോട് : കേരള പ്ലാസ്റ്റിക് മാനുഫാക്ച്ചറേഴ്സ് അസോസിയേഷൻ്റെ
(കെ പി എം എ ) ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു.
മുഖ്‌ദാർ ബീച്ചിൽ നടന്ന ചടങ്ങ്
മുൻ മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു.
കെ പി എം എ പ്രസിഡന്റ് സി കെ അജയ് കുമാർ അധ്യക്ഷത വഹിച്ചു.
ബീച്ചിൽ ശുചീകരണത്തിന് ആവശ്യമായ സുരക്ഷ ഉപകരണങ്ങൾ വെസ്റ്റ് ഹിൽ എൻ സി സി കാന്റീൻ യൂണിറ്റ് കേഡറ്റുകൾക്ക്
കെ പി എം എ ജന.സെക്രട്ടറി പി ബി മുഹമ്മദ് അഷ്‌റഫ്
കൈമാറി . കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷ ഡോ . എസ് ജയശ്രീ മുഖ്യതിഥി യായിരുന്നു.
കെ എസ് എസ് ഐ എ ജില്ലാ പ്രസിഡന്റ് പി.അബ്ദു റഹിമാൻ ,ലെഫ്. കമാന്റർ സന്ദീപ് ബുക്കർ, കൗൺസിലർമാരായ കവിത അരുൺ,
എൻ ജയഷീല , ലയൺസ് ക്ലബ് ഗ്രെയിറ്റർ കാലിക്കറ്റ് പ്രസിഡൻ്റ് സുധിൻ , സെക്രട്ടറി കുഞ്ഞി മൊയ്തീൻ , നോർത്ത് സോൺ സെക്രട്ടറി പി.റസാഖ് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ:കെ പി എം എ യുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം
മുഖ്‌ദാർ ബീച്ചിൽ നടന്ന ചടങ്ങിൽ
മുൻ മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യുന്നു.