
കൊങ്ങന്നൂർ സ്നേഹ നഗറിൽ വെള്ളക്കെട്ടിന്
പരിഹാരമാകുന്നു;
ഡ്രെയിനേജിന്റെ പ്രവർത്തി ഉദ്ഘാടനം ചെയ്തു
അത്തോളി :ഗ്രാമപഞ്ചായത്ത് കൊങ്ങന്നൂർ പത്താം വാർഡിൽ സ്നേഹ നഗറിൽ വെള്ളകെട്ട് പരിഹരിക്കുന്നതിനായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 5 ലക്ഷം രൂപയുടെ പുതിയ ഡ്രെയിനേജിന്റെ പ്രവർത്തി
പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് ബാബുരാജ്
ഉദ്ഘാടനം ചെയ്തു. സ്നേഹനഗറിൽ ലൗ ഷോർ വീട്ടിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് വാർഡ് മെമ്പർ ഷീബ ശ്രീധരൻ, വാർഡ് മെമ്പർ പി കെ ജുനൈസ് , അബ്ദുൽ ഗഫൂർ ലൗഷോർ പ്രസംഗിച്ചു.