അത്തോളിയിൽ കനത്ത മഴ :പലയിടങ്ങളിലും വെള്ളം കയറി ', മരം വീണ് നാശ നഷ്ടങ്ങളും
അത്തോളിയിൽ കനത്ത മഴ :പലയിടങ്ങളിലും വെള്ളം കയറി ', മരം വീണ് നാശ നഷ്ടങ്ങളും
Atholi News30 Jul5 min

അത്തോളിയിൽ കനത്ത മഴ :പലയിടങ്ങളിലും വെള്ളം കയറി ', മരം വീണ് നാശ നഷ്ടങ്ങളും 


സ്വന്തം ലേഖകൻ 


അത്തോളി : കനത്ത മഴയിൽ അത്തോളിയിൽ വ്യാപകമായ വെള്ളക്കയറ്റവും നാശനഷ്ടവും ഉണ്ടായി. കൊളക്കാട് പ്രദേശത്താണ് ഏറ്റവും കൂടുതൽ വെള്ളമുയർന്നത്. തോട് കരകവിഞ്ഞ് ഇരുവശങ്ങളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. സമീപത്തെ റോഡിലും വെള്ളം കയറി.ഇതുവഴി ഗതാഗത തടസം ഉണ്ടായി. കൊളക്കാട് അരങ്ങത്ത് കൃഷ്ണൻ മാസ്റ്റർ വീട്ടിലേക്ക് വെള്ളം കയറിയാൽ തുറന്ന് അദ്ദേഹം കുടുംബവും ബന്ധുവീട്ടിലേക്ക് താമസം മാറി. അത്താണി ഭരതന്റെയും തോരൈ ശ്രീധരന്റെയും വീടുകളിലേക്ക് റോഡിൽ നിന്നും വെള്ളം വീട്ടുമുറ്റത്തേക്ക്  വെള്ളം കയറി. കൊങ്ങന്നൂർ കിഴപ്പന്തൊടി റുക്കിയയുടെ വീട്ടിനകത്തേക്ക് വെള്ളം കയറി. കൊങ്ങന്നൂർ കൈത്താരി താഴെ താമസിക്കുന്ന മണപ്പാട്ട് അഷ്റഫിന്റെ വീട്ടിൽ വലിയൊരു മരം വീണു. കൊളക്കാട് വരേക്കണ്ടി ഭാഗത്ത് മരം വീണ് ഇലക്ട്രിക് പോസ്റ്റും ലൈനും തകർന്നു. ഒതയോത്ത് മീത്തൽ കോളനി വഴിയിൽ മരം വീണ് ലൈൻ പൊട്ടി. എടപ്പങ്ങോട്ട് മീത്തൽ പ്രമോദിന്റെ വീട്ടിലെ മരം വീണു. വീണു കിടക്കുന്ന മരങ്ങൾ മുറിക്കാനുള്ള ശ്രമങ്ങൾ പ്രാദേശികമായി നടന്നുവരുന്നുണ്ട്.

news image

Recent News