സി.വി. ഭാസ്കരൻ രണ്ടാം ചരമദിനം ആചരിച്ചു: സി.വി. സാധാരണക്കാരുടെ നേതാവ്
സി.വി. ഭാസ്കരൻ രണ്ടാം ചരമദിനം ആചരിച്ചു: സി.വി. സാധാരണക്കാരുടെ നേതാവ്
Atholi News3 Oct5 min

സി.വി. ഭാസ്കരൻ രണ്ടാം ചരമദിനം ആചരിച്ചു: സി.വി. സാധാരണക്കാരുടെ നേതാവ്


അത്തോളി. കോൺഗ്രസ് നേതാവ് സിവി ഭാസ്കരന്റെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് അത്താണിയിൽ നടത്തിയ പൊതുയോഗം ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. സി.വി. ഭാസ്കരൻ സാധാരണക്കാരുടെ നേതാവായിരുന്നെന്ന് നിജേഷ് പറഞ്ഞു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സുനിൽ കൊളക്കാട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് ജൈസൽ അത്തോളി, പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ, ശാന്തിമാവീട്ടിൽ, വി.ടി.കെ ഷിജു, രമേശ് വലിയാറമ്പത്ത് എന്നിവർ പ്രസംഗിച്ചു. news imageപൊതുയോഗത്തിന് മുന്നോടിയായി അത്തോളി അത്താണിയിൽ പ്രകടനവും നടത്തി. രാവിലെ സി വി ഭാസ്കരന്റെ വീട്ടിലെ സ്മൃതി മണ്ഡപത്തിൽ കോൺഗ്രസ് നേതാക്കന്മാർ പുഷ്പാർച്ചനയും നടത്തി. അവിടെ നടന്ന അനുസ്മരണ സമ്മേളനം കെപിസിസി മെമ്പർ കെ എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു.

Recent News