നാഷണൽ യൂത്ത് കൗൺസിൽ സ്റ്റുഡൻസ് ഓഫ് ദി ഇയർ പുരസ്കാരം
എസ് തീർത്ഥയ്ക്ക് സമ്മാനിച്ചു
താമരശ്ശേരി :നാഷണൽ യൂത്ത് കൗൺസിൽ സ്റ്റുഡൻസ് ഓഫ് ദി ഇയർ പുരസ്കാരം
മുക്കം നീലേശ്വരം ജി എച്ച് എസ് എസിൽ പ്ലസ്ടു വിദ്യാർത്ഥിനി
എസ് തീർത്ഥയ്ക്ക് സമ്മാനിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷംസാദിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.
മുൻ കെ പി സി സി സെക്രട്ടറി കെ കെ എബ്രഹാം , ദേശീയ കോഡിനേറ്റർ ആദിവാസി കോൺഗ്രസ്
എ ശങ്കരൻ,
സംസ്ഥാന പ്രസിഡന്റ് ആദിവാസി ഐക്യവേദി ശ്രീമതി ചിത്ര നിലമ്പൂർ , ജനറൽ സെക്രട്ടറി എ കെ എസ് എസ് എ ഡോ എ സനൽകുമാർ , എൻ വൈ സി കെ പ്രസിഡന്റ് വൈ രഞ്ജിത്ത് എന്നിവർ സന്നിഹിതരായിരുന്നു.
നാട്യകലയിലും ചിത്രകലയിലും നൽകിയ മികച്ച സംഭാവന പരിഗണിച്ചാണ് തീർത്ഥ യെ അവാർഡിന് അർഹയാക്കിയത്
കഴിഞ്ഞ മാസം കേരളത്തിൽ നിന്നും പിക്കാസോ ഇൻ്റർനാഷണൽ ഡയമണ്ട് ആർട്ടിസ്റ്റ് പുരസ്കാരം നേടിയിരുന്നു
എൽ കെ ജി ക്ലാസ് മുതൽ ചിത്രരചന പഠിക്കാൻ തുടങ്ങി.
ബേബി എകരൂൽ, ബിനീഷ് കാക്കൂർ, അനിതാബ് താമരശ്ശേരി ,അനിൽ താമരശ്ശേരി എന്നിവരാണ് ചിത്രകലയിലെ ഗുരുക്കന്മാർ
താമരശ്ശേരി സായിലക്ഷ്മിയിൽ ഷബ്ന (അധ്യാപിക ചാവറ ഇംഗ്ലീഷ് മീഡിയം സ്കൂൾ) വിജേഷ് ( പി എസ് സി , എസ് എസ് സി , ആർ ആർ ബി മത്സര പരീക്ഷ പരിശീലകൻ) ദമ്പതികളുടെ മക്കളാണ്.