വഴിയാത്രയിൽ ഇനി വിശ്രമിക്കാം ;  അത്തോളിയിൽ ടേക്ക് എ ബ്രേക്ക് നാളെ നാടിന് സമർപ്പിക്കും
വഴിയാത്രയിൽ ഇനി വിശ്രമിക്കാം ; അത്തോളിയിൽ ടേക്ക് എ ബ്രേക്ക് നാളെ നാടിന് സമർപ്പിക്കും
Atholi News1 Apr5 min

വഴിയാത്രയിൽ ഇനി വിശ്രമിക്കാം ;


അത്തോളിയിൽ ടേക്ക് എ ബ്രേക്ക് നാളെ നാടിന് സമർപ്പിക്കും




അത്തോളി : ഗ്രാമപഞ്ചായത്ത് 42 ലക്ഷം രൂപ വിനിയോഗിച്ച് പണി പൂർത്തീകരിച്ച ടേക്ക് എ ബ്രേക്ക് എന്ന വഴിയോര വിശ്രമ കേന്ദ്രം നാളെ  രാവിലെ 10 മണിക്ക് നാടിന് സമർപ്പിക്കും. ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിംഗ് ഐഎഎസ് ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അധ്യക്ഷത വഹിക്കും. അസി. എഞ്ചിനിയർ കെ ഷാജീവ് റിപ്പോർട്ട് അവതരിപ്പിക്കും വൈസ് പ്രസിഡന്റ് സി കെ റിജേഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ എ എം സരിത, ഷീബ രാമചന്ദ്രൻ, സുനീഷ് നടുവിലയിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു മഠത്തിൽ , വാർഡ് മെമ്പർമാരായ എ എം വേലായുധൻ, ബൈജു കൂമുള്ളി ,ശുചിത്വമിഷൻ കോർഡിനേറ്റർ പി ആഷിദ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സുനിൽ കൊളക്കാട് , പി എം ഷാജി , ഹരിദാസൻ കൂമുള്ളി, ടി ഗണേശൻ, ടി കരുണാകരൻ , ഷംസുദീൻ, എ എം രാജു എന്നിവർ പ്രസംഗിക്കും.

സെക്രട്ടറി കെ സുമേഷ് നന്ദി പറയും.

ശുചിത്വമിഷൻ ഫണ്ട്, ഗ്രാമപഞ്ചായത്ത് ഫണ്ട്, കേന്ദ്രവിഷ്കൃത ഫണ്ട് എന്നിവ ഉപയോഗിച്ചു ഗ്രാമ പഞ്ചായത്ത് ഓഫീസിനടുത്ത് വേളൂരിലാണ് വിശ്രമ കേന്ദ്രം നിർമ്മിച്ചത്. യാത്രക്കാർക്ക് വാഹനം പാർക്ക് ചെയ്യാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങളാണ് ഇവിടെ ഉള്ളത്. വിശ്രമമുറി, ശുചിമുറി, മുലയൂട്ടൽ മുറിഎന്നിവയാണ് 

ഈ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. വിശ്രമ കേന്ദ്രത്തോട് ചേർന്ന് ലഘു ഭക്ഷണ ശാലയും ഇതോടനുബന്ധിച്ച് ഏർപ്പെടുത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അത്തോളി ന്യൂസ് നോട് പറഞ്ഞു.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec