സപ്തസ്വരയ്ക്ക് ഒരു വയസ് ;
ഗിരീഷ് ത്രിവേണിയ്ക്ക് സ്വപ്ന സാക്ഷാത്ക്കാരം
റിപ്പോർട്ട്:
ആവണി എ എസ്
അത്തോളി : പാട്ടിനോട് ഇഷ്ടമുള്ളവരെ ചേർത്ത് പിടിച്ച് പാട്ടുകാരനായ അവതാരകൻ കെട്ടിപ്പെടുത്തിയ
സംഗീത കൂട്ടായ്മയ്ക്ക് ഇന്ന് ഒരു വയസ്സ്.
കൊടശ്ശേരി സ്വദേശി ഗിരീഷ് ത്രിവേണി നേതൃത്വം നൽകുന്ന സപ്തസ്വര സംഗിത കൂട്ടായ്മ ഒരു വർഷം പിന്നിട്ടതിൻ്റെ ആഘോഷം ഒരു പകൽ മുഴുവൻ സമയമാണ് സൗഹൃദം പങ്ക് വെക്കാൻ ഒത്ത് കൂടിയത്.
ഓലയാട്ട് തറവാട്ടിലെ ചന്തുക്കുട്ടി നായരുടെയും സരോജിനി അമ്മയുടെയും 5 ആം മത്തെ മകനാണ് ഗിരീഷ് ത്രിവേണി .
പേരാമ്പ്രയിലെ അമ്മ വീട്ടിൽ നിന്നാണ് സംഗീത വഴി തുറന്നത്. അമ്മയുടെ കുടുംബം കലാപ്രവർത്തനങ്ങളിവ സജീവമായ കാലം , നാടകത്തിലെ ഗാനങ്ങൾ റിഹേഴ്സൽ ക്യാമ്പിൽ അമ്മ പാടും . അത്തോളിയിലെ വീട്ടിൽ എത്തിയാൽ അമ്മയുടെ പാട്ട് തുടരും . നാടക ഗാനങ്ങൾ പാടുന്നതിൽ പ്രത്യേക വൈദഗ്ധ്യം അമ്മയ്ക്ക് വശമായി. അമ്മയുടെ നാടക ഗാനങ്ങൾ കേട്ടാണ് കുട്ടിക്കാലം. പാട്ട് പഠിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തോരായിലേയും കൂമുള്ളിയിലേയും പഠിച്ച സ്കൂളിൽ നിന്നും സാഹിത്യ സമാജത്തിൽ പങ്കെടുത്ത് പാട്ട് പാടി സമ്മാനങ്ങൾ കരസ്ഥമാക്കി.
2017 ൽ അത്തോളി ഹയർ സെക്കന്ററി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ചങ്ങാതിക്കൂട്ടം വിദ്യാർത്ഥി സംഗമം ഒരുക്കിയപ്പോഴാണ് അവതാരകൻ്റെ വേഷം ഔദ്യോഗികമായി അണിഞ്ഞത് . ചങ്ങാതിക്കൂട്ടം പ്രസിഡൻ് സാജിദ് കോറോത്ത് കയ്യിൽ മൈക്ക് ഏൽപ്പിച്ച് തുടങ്ങാൻ പറഞ്ഞു , പിന്നെ തിരിഞ്ഞു നോക്കിയില്ല , തുടർച്ചയായി പ്രോഗ്രാമുകൾ - കുനിയിൽ കടവിൽ നടത്തിയ ജലോത്സവം, മെഹ്ഫിൽ , കൂടാതെ റസിഡൻസ് അസോസിയേഷൻ്റെ വാർഷികാഘോഷം ഇതിൽ ശ്രദ്ധേയം ' ഗിരീഷ് പറയുന്നു.
. 2023 മെയ് 15 ന് അത്തോളിയിലെയും പരിസര പ്രദേശങ്ങളിലെയും പാട്ടിനോട് ഇഷ്ടം കൂടുന്നവരെ ചേർത്ത് സപ്തസ്വര മ്യൂസിക്ക് രൂപികരിക്കുകയായിരുന്നു
സംഗിതം ഇഷ്ടപ്പെടാത്തവരുണ്ടാകില്ല , പുതിയ തലമുറയ്ക്ക് സംഗിത പഠനം നൽകണം , കൂടുതൽ പേർക്ക് അവസരം നൽകുന്ന പ്ലാറ്റ് ഫോം ഒരുക്കണം - ഗിരീഷ് ത്രിവേണിയുടെ ലക്ഷ്യം സംഗീതം പോലെ അനന്തമാണ്..
സപ്ത സ്വര മ്യൂസിക് ഇന്ന് 15- 5 -2024 ന് രാവിലെ 11 ന് ഒന്നാം വാർഷികം ആഘോഷിക്കും.
പ്രശസ്ത ഗായകൻ ചെങ്ങന്നൂർ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു