തോരായി പുഴയോരത്തെ   മാലിന്യം :   ജനകീയ ശുചീകരണം നടത്തും - ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്
തോരായി പുഴയോരത്തെ മാലിന്യം : ജനകീയ ശുചീകരണം നടത്തും - ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്
Atholi News24 Jul5 min

തോരായി പുഴയോരത്തെ

മാലിന്യം :

ജനകീയ ശുചീകരണം നടത്തും - ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്



സ്വന്തം ലേഖകൻ

Impact


അത്തോളി : തോരായി പുഴയോരത്തെ

മാലിന്യ പ്രശ്നപരിഹാരത്തിന്

ജനകീയ ശുചീകരണം നടത്തുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ .

അത്തോളി ന്യൂസ് ഇന്ന് പുറത്ത് വിട്ട വാർത്തയോട് പ്രതികരിക്കുകയായിരുന്നു അവർ.

2022 ഒടുവിൽ നടത്തിയ ജനകീയ ശുചീകരണത്തിന് സമാനമായ രീതിയിൽ പ്രദേശത്തെ ക്ലബുകളുടെയും പൊതു ജനങ്ങളുടെയും പങ്കാളിത്വം ഉറപ്പാക്കും. ഇതിന് മുന്നോടിയായി ഇത് സംബന്ധിച്ച് വാർഡ് തല യോഗം ചേരും. ദിവസവും സ്ഥലവും 17 ആം വാർഡ് മെമ്പർ ശകുന്തളയും സ്ഥിരം സമിതി അധ്യക്ഷ എ എം സരിത എന്നിവരുമായി ചർച്ച ചെയ്ത് തീരുമാനിക്കും. നിലവിൽ അയൽ സഭ നടക്കുന്നു. പിന്നാലെ ഗ്രാമ സഭയും ചേരണം . രാവിലെ തുടങ്ങി ഉച്ചവരെ ശുചീകരണ പ്രവർത്തനമാണ് ഉദ്ദേശിക്കുന്നത്.നിലവിൽ ഹരിതകർമ്മ സേന ഓരോ വാർഡ് കേന്ദ്രീകരിച്ച്‌ വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കുന്നത് പുരോഗമിക്കുകയാണ്. അത് പൂർത്തീകരിക്കുന്നത് 17 ആം വാർഡിലാണ്.

ഹരിത കർമ്മ സേനയുടെ നേതൃത്വത്തിലാണ് ജനകീയ ശുചീകരണം നടത്തുക.

തോരായിലെ നന്മ സാസ്ക്കാരിക വേദി , സാന്ത്വന തീരം എന്നീ സന്നദ്ധ സംഘടനകളിലെ പ്രവർത്തകർക്ക് ഇത് സംബന്ധിച്ച് വിവരം നൽകും.

"തോരായി പാലം യാഥാർത്ഥ്യമാകുന്നതോടെ ആ പ്രദേശം സജീവമാകും. ഇപ്പോൾ ഇരുട്ടിൻ്റെ മറവിൽ മാലിന്യം കൊണ്ടിടുന്നവരുണ്ടാകാം . ഓരോരുത്തരും അത്തരം ചിന്താഗതി മാറ്റിയാൽ തന്നെ കുറെയേറെ മാലിന്യ പ്രശ്നം പരിഹരിക്കാൻ കഴിയും - ബിന്ദു രാജൻ അഭിപ്രായപ്പെട്ടു .

Recent News