ആവേശമായി കാലിക്കറ്റ് എയർപോർട്ട് സംരക്ഷണയാത്ര; ഭൂമി ഏറ്റെടുക്കലിന് എതിരെന്ന് തെറ്റിദ്ധരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് ടി വി ഇബ്രാഹിം എം എൽ എ.
കോഴിക്കോട് :കാലിക്കറ്റ് എയർപോർട്ട് വികസനത്തിനായി ഭൂമി ഏറ്റെടുക്കലിന് ആരും എതിരല്ല, ഉണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെ ന്ന് ടി വി ഇബ്രാഹിം എം എൽ എ.
കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ കോഴിക്കോട് ബീച്ച് ഫ്രീഡം സ്വകയറിൽ നിന്നും ആരംഭിച്ച കാലിക്കറ്റ് എയർപോർട്ട് സംരക്ഷണയാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഷ്ട പരിഹാരം നൽകാൻ മെല്ലെ പോക്കായതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതിനെതിരെയുള്ള ഒരു പ്രതിഷേധ സമരത്തിനും പോയിട്ടില്ലന്നും എം എൽ എ കൂട്ടിച്ചേർത്തു.
പി ടി എ റഹീം എം എൽ എ ഫ്ലാഗ് ഓഫ് ചെയ്‌തു.
കാലിക്കറ്റ് ചേംബർ പ്രസിഡന്റ് റഫി പി ദേവസ്സി അധ്യക്ഷത വഹിച്ചു.
എയർപോർട്ട് കമ്മിറ്റി ചെയർമാൻ ഡോ. കെ മൊയ്തു മുഖ്യ പ്രഭാഷണം നടത്തി.
സെക്രട്ടറി എ പി അബ്ദുല്ലക്കുട്ടി ,
ബോബിഷ് കുന്നത്ത്, സുബൈർ കൊളക്കാടൻ,
ടി പി അഹമ്മദ് കോയ ,
എം മുസമ്മിൽ,ഡോ. അജിൽ അബ്ദുല്ല,
ടി പി എം ഹാഷിർ അലി ,ഐപ്പ് തോമസ്,അർഷാദ് ആദി രാജ,സി ടി മുൻഷിദ് അലി,
കോയട്ടി മാളിയേക്കൽ തുടങ്ങിയവർ പങ്കെടുത്തു.
എയർപോർട്ട് റോഡ് ന്യൂമാൻ ജംഗ്ഷനിൽ കരിപ്പൂർ ഏരിയ മർച്ചന്റ്അസോസിയേഷന്റെ സഹകരണത്തോടെയായിരുന്നു സമാപന യോഗം.
തുടർന്ന് കേന്ദ്ര വ്യമയേന വകുപ്പ് മന്ത്രി ജ്യോതിരാധിത്യ സിന്ധ്യയ്ക്കുളള മെമ്മോറാണ്ടം എയർപോർട്ട് ഡയറക്ടർ എസ് സുരേഷിന് കൈമാറി.ഭൂമി ഏറ്റെടുക്കൽ സെപ്റ്റംബർ 15 നകം പൂർത്തിയാക്കുമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചതായാണ് ലഭ്യമായ വിവരമെന്ന് എയർപോർട്ട് ഡയറക്ടർ എസ് സുരേഷ് പറഞ്ഞു
ഫോട്ടോ 1 :കാലിക്കറ്റ് എയർപോർട്ട് സംരക്ഷണയാത്ര സമാപനം ടി വി ഇബ്രാഹിം എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.
ഫോട്ടോ 2 :എയർപോർട്ട് വിഷയം സംബന്ധിച്ച് ഡോക്ടർ കെ മൊയ്തുവും റാഫി പി ദേവാസിയ്യും നിവേദനം നൽകുന്നു.