അത്തോളിയിൽ റോഡിനോട് ചേർന്ന വീടിൻ്റെ മതിൽ ഇടിഞ്ഞു വീണു
അത്തോളി: കനത്ത മഴയില്‍ വീടിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു. അത്തോളി കണ്ടംപറമ്പത്ത് കീഴളത്ത് റോഡിൽ കണ്ടംപറത്ത് ഷരീഫിൻ്റെ വീടിനു സമീപം പഞ്ചായത്ത് റോഡിനോട് ചേർന്ന കരിങ്കൽ കെട്ടാണ് തകർന്നു വീണത്.ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. വലിയ ശബ്ദം കേട്ട് വീണ്ടുകാർ വന്നു നോക്കിയപ്പോഴാണ് മതിൽ തകർന്നു വീണത്. ബാക്കി ഭാഗവും ഏതു നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലാണ്. മതിലിൻ്റെ അവശിഷ്ടം പതിച്ചതിനെ തുടർന്ന് വീടിൻ്റെ ചുമരിനും കേടുപാടുകൾ പറ്റിയിട്ടുണ്ട്. അവശിഷ്ടങ്ങളാൽ മുറ്റം മൂടിയ അവസ്ഥയാണ്.
ഇരുമ്പ് ഷീറ്റിൻ്റെ മറയും തകർന്നു. ജലജീവിൻ പദ്ധതിക്കായി കുഴിയെടുത്തു നേരാം വണ്ണം മൂടാത്ത ഭാഗത്താണ് മതിൽ ഇടിഞ്ഞു വീണത്.വീതി കുറഞ്ഞ റോഡിൻ്റെ ഭാഗം ഇടിഞ്ഞു വീണതോടെ ഇതുവഴി വാഹനങ്ങൾ കടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണ്.
രാത്രിയിൽ വെളിച്ചമില്ലാത്തതും അപകട സാധ്യത വർദ്ധിപ്പിക്കുന്നു. ജലജീവൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡിൽ കോൺക്രീറ്റ് പ്രവൃത്തി നടക്കുന്നുണ്ട്.ഇതിനായുള്ള കനത്ത വാഹനങ്ങൾ ഇതുവഴി സഞ്ചരിക്കുന്നതിനാൽ റോഡു തിങ്ങുന്നതും കുഴിയിലൂടെ മഴവെള്ളം ഊർന്നിറങ്ങിയും റോഡരുകിലെ മതിലുകൾക്ക് ഭീഷണയായിട്ടുണ്ടു്.
ചിത്രം: അത്തോളി കണ്ടംപറമ്പത്ത് കീഴളത്ത് റോഡിൽ വീടിൻ്റെ മതിൽ ഇടിഞ്ഞു വീണ നിലയിൽ