എം ചടയൻ ട്രസ്റ്റ്
അവാർഡ് : പ്രഖ്യാപനം നവംബർ 10 ന്
അത്തോളി : ന്യൂനപക്ഷദളിത് പിന്നോക്ക വിഭാഗത്തിനായി പോരാടിയ മുൻ എം എൽ എ- എം ചടയൻ്റെ സ്മരണക്കായി ഉള്ളിയേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന എം ചടയൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ രണ്ടാമത് അവാർഡ് നവംബർ 10 ന് പ്രഖ്യാപിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ വി എം സുരേഷ് ബാബു അറിയിച്ചു.കോഴിക്കോട് ലീഗ് ഹൗസിൽ ശനിയാഴ്ച രാവിലെ അവാർഡ് ജൂറി കമ്മിറ്റി യോഗം ചേർന്നിരുന്നു.
ചടയൻ്റെ ഓർമ്മക്കായി ന്യൂനപക്ഷ-ദളിത് പിന്നോക്ക വിഭാഗത്തിൻ്റെ സമഗ്ര വികസനത്തിനായി പ്രവർത്തിക്കുന്നവരെ അവാർഡിനായി പരിഗണിക്കണമെന്ന നിർദ്ദേശം ജൂറി ഐക്യകണ്ഠേന തീരുമാനിച്ചു.
എം ചടയൻ സമഗ്ര ശ്രേംഷ്ഠ ,കർമ ശ്രേംഷ്ഠ, യുവ ശ്രേംഷ്ഠ എന്നീ വിഭാഗങ്ങളിലായി അവാർഡ് നൽകും.
വിവിധ നാടൻ കലാ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച 5 പേരെ ആദരിക്കും. ചടയൻ എജു കെയർ പദ്ധതിയുടെ ഭാഗമായി രണ്ട് നിർധന കുടുബത്തിലെ കുട്ടികളുടെ വിദ്യാഭാസ ചിലവുകൾ ട്രസ്റ്റ് ഏറ്റെടുക്കും .
അവാർഡ് നിർണയ കമ്മിറ്റി യോഗത്തിൽ ജൂറി
ചെയർമാൻ നവാസ് പൂനൂർ അധ്യക്ഷത വഹിച്ചു.
ട്രസ്റ്റ് ചെയർമാനും ജൂറി മെമ്പർ സെക്രട്ടറിയുമായ വി എം സുരേഷ് ബാബു , ജൂറി മെമ്പർമാരായ സാജിദ് കോറോത്ത് , അജീഷ് അത്തോളി എന്നിവർ നേരിട്ടും അഡ്വക്കേറ്റ് മുരളീധരൻ ഓൺലൈനായും പങ്കെടുത്തു.
ഡിസംബർ 18 ന് കോഴിക്കോട് നടക്കുന്ന
എം ചടയൻ അനുസ്മരണ വേദിയിൽ അവാർഡ് സമ്മാനിക്കും.