അത്തോളിയിൽ തെരുവ് വിളക്കുകൾ കത്തിക്കാൻ നടപടിയില്ല ',ഭരണ സമിതിക്കെതിരെ
ചൂട്ട് കത്തിച്ച് പ്രതിഷേധം
അത്തോളി :ഗ്രാമപഞ്ചായത്തിൽ തെരുവ് വിളക്കുകൾ കത്തിക്കാൻ നടപടിയെടുക്കാത്ത പഞ്ചായത്ത് യു ഡി എഫ് ഭരണ സമിതിക്കെതിരെ സി.പി.ഐ എം ൻ്റെ നേതൃത്ത്വത്തിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. ആയിരത്തി അഞ്ഞൂറോളം വരുന്ന തെരുവുവിളക്കുകളിൽ നാമമാത്രമായതാണ് നിലവിൽ കത്തുന്നത്. തെരുവുവിളക്ക് പരിപാലനത്തിനായി ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും മെയിൻ്റനൻസ് നടത്താതത് ഭരണ സമിതിയുടെ അഴിമതിയും കരാറുകാരനെ വഴിവിട്ട് സഹായിക്കാനുള്ള നീക്കവുമാണെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. നിലാവ് പദ്ധതിയുടെ നടത്തിപ്പു പോലും പഞ്ചായത്ത് താളം തെറ്റിച്ചിരിക്കുന്നു. പ്രതിഷേധപരിപാടി സഖാവ് അഡ്വ: സഫ്ദർ ഹാഷ്മി ഉദ്ഘാടനം ചെയ്തു.
ഏരിയാ കമ്മിറ്റി അംഗം കെ.കെ ശോഭയുടെ അധ്യക്ഷയിൽ ചേർന്ന യോഗത്തിൽ പൊയിലിൽ ചന്ദ്രൻ, ടി. മുരളി മാസ്റ്റർ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി പി.എം ഷാജി സ്വാഗതവും വി.എൻ ജയചന്ദ്രൻ നന്ദിയും പറഞ്ഞു