അനാമയം :സൗജന്യ ആസ്തമ അലർജി രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
അത്തോളി :അത്തോളി സഹകരണ
ആശുപത്രിയുടെ സുവർണ ജൂബിലി ആഘോഷം അനാമയം -24 നോടാനുബന്ധിച്ച് സൗജന്യ ആസ്തമ അലർജി രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. ആശുപത്രി
പ്രസിഡണ്ട് വി പി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ക്യാമ്പ് ഡയറക്ടറും ആശുപത്രിയുടെ മെഡിക്കൽ ഓഫീസറും ഫാമിലി ഫിസിഷ്യയുമായ ഡോ: ഷാന ഷെറിൻ പി , കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ശ്വാസകോശ രോഗ വിദഗ്ദ്ധ ഡോ: ഗായത്രി കെ , മലബാർ മെഡിക്കൽ കോളേജിലെ ശ്വാസകോശ വിദഗ്ദ്ധ പ്രൊഫസർ ഹർഷ വി പി എന്നിവർ പരിശോധക്ക് നേതൃത്വം നൽകി. 150-ൽ പരം രോഗികളെ പരിശോധിച്ച് മികച്ച ചികിത്സ നൽകാൻ സാധിച്ചു.ഡയറക്ടർ മാരായ പി കെ സത്യൻ മാസ്റ്റർ, എം നൗഫൽ , രജിത എൻ.കെ, മനോജ് പനങ്കുറ എന്നിവർ പ്രസംഗിച്ചു . ആശുപത്രിയുടെ വൈസ് പ്രസിഡണ്ട് എൻ കെ രാധാകൃഷ്ണൻ സ്വാഗതവും, സെക്രട്ടറി സാദിഖ് എം കെ നന്ദിയും പറഞ്ഞു. ആയിരം രൂപ വില വരുന്ന ടെസ്റ്റും, മരുന്നുകളും ഡോക്ടറുടെ പരിശോധനാ ഫീസും
സൗജന്യമായി നൽകിയത് സാധാരണക്കാരായ രോഗികൾക്ക് ഏറെ ആശ്വാസമായി. തുടർചികിത്സ ആശുപത്രിയിൽ ലഭ്യമാണെന്ന്
ആശുപത്രി
പ്രസിഡണ്ട് വി പി ബാലകൃഷ്ണൻ അറിയിച്ചു