തലക്കുളത്തൂരിൽ   ഡിജി കേരളം പദ്ധതി തുടങ്ങി
തലക്കുളത്തൂരിൽ ഡിജി കേരളം പദ്ധതി തുടങ്ങി
Atholi News23 Jul5 min

തലക്കുളത്തൂരിൽ 

ഡിജി കേരളം പദ്ധതി തുടങ്ങി 


തലക്കുളത്തൂർ :സംസ്ഥാന സർക്കാരിന്റെ നൂതനപദ്ധതിയായ 'ഡിജി കേരളം - സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതായജ്ഞം പരിപാടികൾക്ക് ഗ്രാമപഞ്ചായത്തിൽ തുടങ്ങി m

ഗ്രാമപഞ്ചായത്ത്‌ ഹാളിൽ നടന്ന 'ഡിജിറ്റൽ സാക്ഷരത സംഗമം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ ശിവദാസൻ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത്‌ ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ കെ ജി പ്രജിത അധ്യക്ഷത വഹിച്ചു.ഡിജി കേരളം പഞ്ചായത്ത് കോർഡിനേറ്റർ ഗിരീഷ് ആമ്പ്ര പദ്ധതിവിശദീകരണം നടത്തി.

ജൂലൈ മാസം തുടങ്ങി നവംബർ ഒന്നിന് കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെടുന്ന പ്രവർത്തനങ്ങൾക്ക് മുന്നോടിയാണിത്.

പതിനാല് വയസ്സ് മുതൽ പ്രായഭേദമെന്യേ ഏവരെയും വിവിധ ഡിജിറ്റൽ സാക്ഷരത പഠിപ്പിക്കുന്ന പ്രത്യേകപദ്ധതിയാണിത്.അഞ്ചു മാസം നീളുന്ന പരിപാടിയിൽ കണ്ടെത്തുന്ന പഠിതാക്കൾക്ക് പരിശീലനം, മൂല്യനിർണയം, വിജയോത്സവം എന്നിവ ജനകീയപങ്കാളിത്തത്തോടെയാണ് നിർവ്വഹിക്കുന്നത്.

പദ്ധതിയുടെ വിജയത്തിനായി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട് കെ ടി പ്രമീള ചെയർപേഴ്സനായി നൂറ്റിയൊന്ന് അംഗ സംഘാടകസമിതി രൂപീകരിച്ചു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി റീജ മാക്കഞ്ചേരി സ്വാഗതവും സാക്ഷരതാപ്രേരക് ശാന്തി ഇ ടി നന്ദിയും പറഞ്ഞു.

Recent News