അത്തോളി പഞ്ചായത്ത് കർഷക ദിനാഘോഷം:കർഷക അവാർഡുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു
അത്തോളി : ഗ്രാമപഞ്ചായത്ത് കൃഷിഭവൻന്റെ നേതൃത്വത്തിൽ 2025 -26 വർഷത്തിൽ കർഷക ദിനാഘോഷം സംഘടിപ്പിക്കുന്നു.
കർഷക ദിനത്തിന്റെ ഭാഗമായി പഞ്ചായത്ത് തല കർഷക അവാർഡുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു.
അത്തോളി ഗ്രാമപഞ്ചായത്തിൽ സ്വന്തമായോ പാട്ടത്തിനോ (ഹ്രസ്വകാല വിളകൾക്ക് ) കൃഷിചെയ്യുന്ന താഴെ പറയുന്ന 12 വിഭാഗത്തിൽ വരുന്ന കർഷകർക്ക് നിശ്ചിത അപേക്ഷ ഫോറത്തിൽ അപേക്ഷ സമർപ്പിക്കാം.
മികച്ച കർഷകരെ അറിയുന്നവർക്ക് അവരുടെ അനുവാദത്തോടെ ശുപാർശ ചെയുകയും ചെയ്യാം
കാർഷിക പ്രവർത്തനം നല്ല രീതിയിൽ ചെയ്തു വരുന്ന സ്കൂളിനെയും ഈ വർഷം ആദരിക്കും.
കരർഷകദിനത്തോട് അനുബന്ധിച്ച് വിളംബര ജാഥയും, ക്ലാസും , മിനി സ്റ്റാളുകളും ഒരുക്കും.
കർഷക അവാർഡുകൾക്കുള്ള വിവിധ വിഭാഗങ്ങൾ താഴെ പറയുന്നു.
1. മികച്ച നെൽ കർഷകൻ
(നെൽകൃഷിയിൽ മികച്ച പ്രവർത്തനം :
കാഴ്ച വെച്ച കർഷകൻ
2. മികച്ച SC/STകർഷക/ കർഷകൻ (മികച്ച രീതിയിൽ
കാർഷികപ്രവർത്തനങ്ങളിൽ ഏർപ്പെട്ട
SC/STസമുദായത്തിൽ ഉൾപ്പെട്ട കർഷകൻ/കർഷക) :
3. മികച്ച ക്ഷീര കർഷകൻ(പശു പരിപാലനത്തിൽ
മികച്ച പ്രവർത്തനം ചെയ്ത കർഷകൻ) :
4. മികച്ച കർഷക തൊഴിലാളി (കർഷക തൊഴിലാളി
യായി മികച്ച സേവനം കാഴ്ച വെച്ച വ്യക്തി) :
5. മികച്ച പച്ചക്കറി കർഷക/ കർഷകൻ (മികച്ച രീതിയിൽ
പച്ചക്കറികൃഷി ചെയ്യുന്ന കർഷകൻ/കർഷക) :
6. മികച്ച യുവ കർഷകൻ / കർഷക( 35 വയസ്സിൽ താഴെയുള്ള :
കാർഷിക മേഖലയിൽ വ്യാപൃതനായ വ്യക്തി)
7. മികച്ച കർഷക വിദ്യാർത്ഥി (15വയസ്സിൽ താഴെയുള്ള :
സ്കൂൾ വിദ്യാർത്ഥി)
8. മികച്ച കേര കർഷകൻ (മികച്ച രീതിയിൽ തെങ്ങു
കൃഷിയിൽ വ്യാപൃതനായിരിക്കുന്ന കർഷകൻ/കർഷക):
9. മികച്ച മത്സ്യ കർഷകൻ(ഉൾനാടൻ മൽസ്യ കൃഷിയിൽ വ്യാപൃതനായവർ അലങ്കാര മൽസ്യ കൃഷിയും ഉൾപ്പെടും):
10. മികച്ച കൃഷിക്കൂട്ടം (മികച്ച കാർഷികപ്രവർത്തനങ്ങളിൽ :
ഏർപ്പെട്ട ഗ്രൂപ്പ്)
11. മികച്ച വനിത: കർഷക(കാർഷിക മേഖലയിൽ മികച്ച
രീതിയിൽ പ്രവർത്തിക്കുന്ന വനിത)
12. മികച്ച സമ്മിശ്ര / ജൈവ കർഷക/ കർഷകൻ (മികച്ച രീതിയിൽ
സംയോജിത കൃഷി അല്ലെങ്കിൽ ജൈവ കൃഷി
ചെയ്യുന്ന കർഷക /കർഷകൻ)
13.മികച്ച സ്കൂൾ(കാർഷിക പ്രവർത്തനങ്ങൾ :
നടത്തുന്ന മികച്ച സ്കൂൾ)
മുൻ വർഷങ്ങളിൽ (2022,2023,2024) അവാർഡ് ലഭിചിട്ടുണ്ടെങ്കിൽ വീണ്ടും അപേക്ഷ നൽകേണ്ടതില്ല. ആഗസ്റ്റ് 2 മുതൽ 10 ന് വൈകീട്ട് 5 വരെ കൃഷി ഭവനിൽ നേരിട്ട് അപേക്ഷകൾ നൽകാം. അപേക്ഷ പൂരിപ്പിച്ചു atholikbkzd@gmail.com എന്ന വിലാസത്തിലും അയക്കാവുന്നതാണ്.
അത്തോളി ഗ്രാമപഞ്ചായത്തിലെ അർഹരായവരിലേക്കു ഈ വിവരം എത്തിക്കണമെന്ന്
കർഷക ദിനം സ്വാഗത സംഘം ചെയർപേഴ്സണും
അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമായ ബിന്ദു രാജനും
കർഷക ദിനം
സ്വാഗത സംഘം കൺവീനറും
കൃഷി ഓഫീസറുമായ
ജേക്കബ് ഷെമോൺ
ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു.