ബഷീർ ഓർമ്മകളിൽ കോക്കല്ലൂർ വിദ്യാലയം ;
ഒരുക്കിയത് വായിക്കാൻ ഇമ്മിണി
ബല്ല്യ കഥാലോകം
ബാലുശ്ശേരി :വായന പക്ഷാചരണത്തിൻ്റെ തുടർ പരിപാടിയായി ബഷീർ ദിനത്തിലും കോക്കല്ലൂർ സർക്കാർ വിദ്യാലയം കുട്ടികൾക്കായി ഭാഷാ-സാഹിത്യ പരിപാടികൾ സംഘടിപ്പിച്ചു. ഹയർ സെക്കൻ്ററി വിഭാഗം സ്കൗട്ട് ട്രൂപ്പ് സംഘടിപ്പിച്ച പരിപാടി
പ്രിൻസിപ്പൽ
നിഷ. എൻ. എം
ഉദ്ഘാടനം ചെയ്തു. മലയാളം അധ്യാപകൻ ആനന്ദൻ. കെ.വി,
സ്കൗട്ട് മാസ്റ്റർ മുഹമ്മദ് സി അച്ചിയത്ത് എന്നിവർ സംസാരിച്ചു.
"ഇമ്മിണി ബല്ല്യ കഥാലോകം" എന്ന പേരിൽ ബഷീറിൻ്റെ ചെറുകഥകൾ കുട്ടികൾക്ക് ഇരുന്നു വായിക്കാനായി പ്രത്യേക വായനയിടം ഒരുക്കി. വായനയിടത്തിൽ ഗ്രാമഫോൺ, കറുത്ത കണ്ണട, മഷി നിറച്ചെഴുതുന്ന പേന, ബഷീറിൻ്റെ സമ്പൂർണ്ണ കൃതികൾ, നോവലുകൾ, കഥകൾ എല്ലാം ഒരുക്കി വച്ചു. കഥകൾ വായിച്ചു കഴിഞ്ഞ് ഈ കഥകളുടെ ആസ്വാദന കുറിപ്പ് തയ്യാറാക്കും. ആസ്വാദന കുറിപ്പ് രചന മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകും. ലോക സാഹിത്യം, ഇന്ത്യൻ സാഹിത്യം, മലയാള സാഹിത്യം എന്നിവ സമഗ്രമായി ചേർത്തു കൊണ്ട് കുട്ടികൾക്കായി സാഹിത്യ ക്വിസ് മത്സരം നടത്തി. പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിൽ നിന്ന് രണ്ടു വീതം കുട്ടികൾ പങ്കെടുത്ത ക്വിസ് മത്സരത്തിൽ പന്ത്രണ്ട് ടീമുകൾ മത്സരിച്ചു.
ഗായത്രി. ജെ, ശ്രീദേവ് എസ് കുമാർ എന്നിവർ ഉൾപ്പെട്ട പ്ലസ് ടു സയൻസ് ബി ക്ലാസ് ഒന്നാം സ്ഥാനവും ആർ.ശബരീനാഥ്,
തേജസ്. ടി എന്നിവർ ഉൾപ്പെട്ട പ്ലസ് വൺ സയൻസ് ബി ക്ലാസ് രണ്ടാം സ്ഥാനവും ലാമിയ ലത്തീഫ്, സുഹാന.യു എന്നിവർ ഉൾപ്പെട്ട പ്ലസ് വൺ സയൻസ് എ ക്ലാസ് മൂന്നാം സ്ഥാനവും നേടി.
സ്കൗട്ട് ട്രൂപ്പ് ലീഡർ
ഋഷികേശ്. ആർ, അസിസ്റ്റൻ്റ് ട്രൂപ്പ് ലീഡർ അദ്വൈത്.എ. ജെ എന്നിവർ നേതൃത്വം നൽകി.